
തിരൂരങ്ങാടി:വധശ്രമക്കേസിൽ പള്ളിപ്പടി സ്വദേശി അബൂ സ്വാലിഹ് കോയ തങ്ങളെ (38) പൊലീസ് അറസ്റ്റ് ചെയ്തു. വീടിന്റെ മുറ്റത്ത് വച്ച് നബിദിന ജാഥക്കിടെ മിഠായി വിതരണം നടത്തരുതെന്ന് പറഞ്ഞതിലെ വിരോധം വച്ച് മർദ്ദിച്ചെന്നാണ് കേസ്. ചെമ്മാട് പന്താരങ്ങാടി പള്ളിപ്പടിയിലായിരുന്നു സംഭവം. പള്ളിപ്പടി സ്വദേശി വലിയ പീടിയേക്കൽ ഹസൻകുട്ടിയെ (46) മർദ്ദിച്ചെന്നാണ് കേസ്. ഇടതുകവിളിൽ ചാവി കൊണ്ട് കുത്തിയും സ്റ്റീലിന്റെ വടികൊണ്ട് തലയ്ക്ക് അടിച്ചും പരിക്കേൽപ്പിച്ചെന്നാണ് പരാതി. ഇയാൾക്കെതിരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും വഴിതടഞ്ഞതിനുമായി രണ്ടു കേസുകൾ നിലവിലുണ്ട്. തിരൂരങ്ങാടി സർക്കിൾ ഇൻസ്പെക്ടർ ബി,പ്രദീപ് കുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ കെ.പി സഫ്വാൻ, എ.എസ്.ഐ മോഹനൻ, സി.പി. ഒ അനീഷ് ബാബു എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |