SignIn
Kerala Kaumudi Online
Monday, 31 August 2026 1.17 AM IST

കഞ്ചാവ് കടത്തിയ പ്രതിക്ക് മൂന്ന് വർഷം കഠിനതടവും പിഴയും

kanjavuprathifinal
അനിൽരാജ്

ഇടുക്കി: കഞ്ചാവ് കടത്തിയ കേസിൽ പ്രതിക്ക് മൂന്ന് വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. കാന്തിപ്പാറ മുക്കുടിൽ ഭാഗത്ത് വടക്കേതിൽ വീട്ടിൽ അനിൽരാജിനെയാണ് (പട്ടാളം സണ്ണി- 58 ) തൊടുപുഴ എൻ.‌‌‌ഡി.പി.എസ് കോടതി ജഡ്ജ് പി.കെ. ജയകൃഷ്ണൻ ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ മൂന്ന് മാസം കൂടി കഠിന തടവ് അനുഭവിക്കണം. 2018 ജൂലായ് 23നായിരുന്നു സംഭവം.

രാജാക്കാട് ടൗണിനടത്ത് നിന്ന് 2.75 കിലോഗ്രാം കഞ്ചാവുമായാണ് പ്രതി പിടിയിലായത്. രാജാക്കാട് ഇൻസ്‌പെക്ടറായിരുന്ന പി.ഡി. അനൂപ്മോന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്. രാജാക്കാട് ഇൻസ്‌പെക്ടറായിരുന്ന എച്ച്.എൽ. ഹണിയാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. കേസിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി. രാജേഷ് ഹാജരായി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: IDUKKI, SENTENCE, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY