SignIn
Kerala Kaumudi Online
Saturday, 22 August 2026 5.15 AM IST

പാലത്തായി പോക്സോ കേസ് : പ്രതി പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചു,​ ജാമ്യം അനുവദിച്ച് കോടതി

READ ENGLISH VERSION
palathayi-case-
കെ. പദ്മരാജൻ

കൊച്ചി: പാലത്തായ് പോക്സോ കേസിൽ ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ പ്രതി പത്മരാജന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ചു.പത്മരാജന് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരുലക്ഷം രൂപ ബോണ്ട്,​ രണ്ടാൾ ജാമ്യവ്യവസ്ഥ തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇരയായ കുട്ടിയുടെ മൊഴികളിൽ വൈരുദ്ധ്യവും തിരുത്തലുകളുമുണ്ടെന്ന പ്രതിയുടെ വാദം പ്രാഥമികമായി പ്രസക്തമാണെന്നും കോടതി നിരീക്ഷിച്ചു. അറൂനൂറോളം കുട്ടികൾ പഠിക്കുന്ന സ്കൂളിൽ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ശ്രദ്ധയിൽപ്പെടാതെ ഇത്തരം സംഭവം നടക്കാനുള്ള സാദ്ധ്യതയിലും കോടതി സംശയം പ്രകടിപ്പിച്ചു.

വിചാരണ കോടതി കഴിഞ്ഞ വർഷമാണ് ബി.ജെ.പി നേതാവും അദ്ധ്യാപകനുമായ കെ. പത്മരാജന് ജീവപര്യന്തം തടവും പിഴയും വിധിച്ചത്. 2020 ജനുവരിക്കു ഫെബ്രുവരിക്കും ഇടയിൽ കണ്ണൂർ പാലത്തായിയിലെ 10 വ.സുകാരിയെ സ്കൂളിനകത്തും പുറത്തും വച്ച് മൂന്നുതവണ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്. പോക്സോ കുറ്റങ്ങളിൽ 40 വർഷം തടവും ശിക്ഷി വിധിച്ചു.

കേസിൽ അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും ഇടക്കാല കുറ്റപത്രത്തിൽ പോക്സോ ചുമത്താത്തതും നേരത്തെ വിവാദമായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PALATHAYI CASE, PALATHAYU POCSO CASE, PADMARAJAN BAIL, PADMARAJAN SENTENCE SUSPENDED
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY