SignIn
Kerala Kaumudi Online
Friday, 14 August 2026 2.49 AM IST

അന്ന് മെസി,​ ഇപ്പോൾ എർലിംഗ് ഹാലാൻഡ് ; ലഹരിമരുന്ന് പായ്ക്കറ്റുകളുമായി യുവതി പിടിയിൽ

haland-
ഹാലാൻഡിന്റെ ചിത്രം പതിപ്പിച്ച പാക്കറ്റുകൾ

കൊളംബിയ : കൊളംബിയൻ അതിർത്തിക്ക് സമീപം ട്രക്കിൽ കടത്തുകയായിരുന്ന കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തു. ഇക്വഡോർ പൊലീസ് നടത്തിയ ലഹരിവേട്ടയിലാണ് കൊക്കെയ്ൻ ശേഖരം പിടിച്ചെടുത്തത്. 2026 ഫുട്ബാൾ ലോകകപ്പിൽ നോർവെയുടെ സെൻസേഷണൽ താരമായിരുന്ന എർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ പതിപ്പിച്ച പായ്ക്കറ്റുകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കെയ്ൻ. സംഭവത്തിൽ ട്രക്ക് ഡ്രൈവറായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

കൊളംബിയൻ സ്വദേശിയായ മരിയ ആണ് പിടിയിലായത്. പിടിച്ചെടുത്ത ലഹരിമരുന്നിന് അന്താരാഷ്ട്ര വിപണിയിൽ ദശലക്ഷക്കണക്കിന് ഡോളർ വിലവരുമെന്ന് അധികൃതർ അറിയിച്ചു.

വാഹനത്തിൽ പ്രത്യേകമായി മാറ്റം വരുത്തി നിർമ്മിച്ച അടിത്തട്ടിൽ ഒളിപ്പിച്ച എർലിംഗ് ഹാലൻഡിന്റെ ചിത്രങ്ങൾ പതിപ്പിച്ച 370 പാക്കറ്റുകളിലായി സൂക്ഷിച്ചിരുന്ന 469 കിലോഗ്രാം കൊക്കെയ്നാണ് കണ്ടെടുത്തത്.

ലഹരിമരുന്ന് കടത്തുകാർ തങ്ങളുടെ നെറ്റ്‌വർക്കുകളെയും ഉപഭോക്താക്കളെയും തിരിച്ചറിയുന്നതിന് പ്രശസ്ത കായിക താരങ്ങളുടെയും പ്രമുഖരുടെയും ചിത്രങ്ങളും ലോഗോകളും ഉപയോഗിക്കാറുണ്ട്. മുൻപ് ലയണൽ മെസിയുടെ ചിത്രം പതിച്ച ലഹരിമരുന്ന് ശേഖരവും പൊലീസ് പിടിച്ചെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CASE DIARY, ERLING HAALAND, MESSI DRUG CASE, DRUG PACLETS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY