SignIn
Kerala Kaumudi Online
Monday, 18 May 2026 9.54 PM IST

പരീക്ഷയില്ല, ശമ്പളം ഒന്നേകാൽ ലക്ഷം രൂപ; സർക്കാർ സ്ഥാപനത്തിൽ ജോലി നേടാം, 55 വയസ് കഴിയാത്തവർ ഉടൻ അപേക്ഷിക്കൂ

career

കേരള ഇൻഡസ്‌ട്രിയൽ കോറിഡോർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (KICDC) ചീഫ് ഫിനാൻഷ്യൽ ഓഫീസർ, മാനേജ്‌മെന്റ് ട്രെയിനി തസ്‌തികകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. പരീക്ഷയില്ലാതെ നേരിട്ടാണ് നിയമനം. ആകെ രണ്ട് ഒഴിവുകളാണുള്ളത്. പാലക്കാടായിരിക്കും നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2026 ഏപ്രിൽ 27ന് മുമ്പ് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്തികയിലേക്കുള്ള ശമ്പള സ്‌കെയില്‍ 77,400 രൂപ മുതല്‍ 1,15,200 രൂപ വരെയാണ്. മാനേജ്മെന്റ് ട്രെയിനി തസ്തികയില്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 35,000 രൂപ ഏകീകൃത ശമ്പളമായി ലഭിക്കും. ചീഫ് ഫിനാൻഷ്യൽ ഓഫീസർ തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള പ്രായപരിധി 55 വയസാണ്. മാനേജ്‌മെന്റ് ട്രെയിനി തസ്‌തികയിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള പരമാവധി പ്രായപരിധി 32 വയസാണ്.

ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ തസ്‌തികയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് അക്കൗണ്ടിംഗ്/കൊമേഴ്സ്/ഫിനാന്‍സ്/പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ എന്നിവയിലേതെങ്കിലും വിഷയത്തില്‍ ബിരുദമുണ്ടായിരിക്കണം. കൂടാതെ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ICAI) അല്ലെങ്കില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് വര്‍ക്ക് അക്കൗണ്ടന്റ്‌സ് (ICWA) ഓഫ് ഇന്ത്യയിലെ അംഗത്വവും നിര്‍ബന്ധമാണ്. എംബിഎ (ഫിനാന്‍സ്) പോലുള്ള അധിക യോഗ്യതകളുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. കോര്‍ ഫിനാന്‍സ് മേഖലയില്‍ കുറഞ്ഞത് 10 വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഈ തസ്തികയ്ക്ക് ആവശ്യമാണ്.

ഇവര്‍ക്ക് ബഡ്ജറ്റ്, ഷെഡ്യൂള്‍, ക്ലയിന്റ്, സ്റ്റേക്ക്‌ഹോള്‍ഡര്‍ മാനേജ്മെന്റ് എന്നിവയിലെല്ലാം അറിവുണ്ടായിരിക്കണം. മാനേജ്മെന്റ് ട്രെയിനി തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് CA/ICWA ഇന്റര്‍ പാസായിരിക്കണം. ആര്‍ട്ടിക്കിള്‍ഷിപ്പ് പൂര്‍ത്തിയാക്കിയവര്‍ക്ക് മുന്‍ഗണന ലഭിക്കും. കൂടാതെ, കുറഞ്ഞത് ഒന്ന് മുതൽ രണ്ട് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഈ തസ്തികയ്ക്ക് ആവശ്യമാണ്. ഈ നിയമനങ്ങള്‍ക്ക് അപേക്ഷാ ഫീസ് ഈടാക്കുന്നതല്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CAREER, CAREER, JOB, HIGH SALARY JOB
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN INFO+
PHOTO GALLERY
TRENDING IN INFO+