SignIn
Kerala Kaumudi Online
Saturday, 15 August 2026 5.18 AM IST

മഴയിൽ ആവേശമായി ലീല റാവിസിന്റെ 'ഷൂട്ട് ദ റെയിൻ'

ddd

കൊല്ലം: കേരളത്തിലെ മൺസൂൺ സൗന്ദര്യം അനുഭവവേദ്യമാക്കാൻ ഒരുക്കിയ 'ഷൂട്ട് ദ റെയിൻ" ഫുട്ബാൾ ടൂർണമെന്റ് സഞ്ചാരികൾക്ക് ആവേശമായി.

ഹോട്ടൽ ലീലാ റാവിസ് എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിൽ നടത്തിയ പത്തൊൻപതാം 'ഷൂട്ട് ദ റെയിൻ" ടൂർണമെന്റിൽ പങ്കെടുക്കാനെത്തിയ മന്ത്രി പി.സി.വിഷ്ണുനാഥ് ലീല റാവിസ് ഫുട്ബാൾ ടീമിനൊപ്പം പന്തുതട്ടി.

'ഷൂട്ട് ദ റെയിൻ" ടൂറിസം മാത്രമല്ല; ഒരുമയുടെ ആഘോഷമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിലെ മൺസൂൺ കാലാവസ്ഥാസീസൺ മാത്രമല്ല, മറിച്ച് ഒരു അനുഭവമാണ്. മഴയുടെയും ഫുട്ബാളിന്റെയും കേരളത്തിന്റെ ആതിഥ്യമര്യാദയുടെയും ഊഷ്മളതയെ ഒരുമിപ്പിക്കുന്ന പരിപാടിയാണ് 'ഷൂട്ട് ദ റെയിൻ". കേരളത്തിലെ ടൂറിസം, ഹോസ്പിറ്റാലിറ്റി മേഖലയിലെ കൂട്ടായ്മയും സൗഹൃദവും പ്രകടിപ്പിക്കുന്നതിനുള്ള സവിശേഷ വേദിയാണ് ഈ ഫുട്ബാൾ ടൂർണമെന്റെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ ഹോട്ടലുകൾ, റിസോർട്ടുകൾ, ഹൗസ്‌ബോട്ടുകൾ, ട്രാവൽ ആൻഡ് ടൂർ ഓപ്പറേറ്റർമാർ, ഇവന്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങി വിവിധ അനുബന്ധ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രൊഫഷണലുകളെ 'ഷൂട്ട് ദ റെയിൻ” ഒരുമിപ്പിക്കുന്നു. കേരളത്തിന്റെ മൺസൂണിനെയും ടൂറിസം വ്യവസായത്തിന്റെ ഒരുമയുടെയും കൂട്ടായ്മയുടെയും മനോഭാവത്തെയും ആഘോഷിക്കുന്ന വേദിയായാണ് ഈ ടൂർണമെന്റ് ദീർഘകാലമായി നിലകൊള്ളുന്നതെന്ന് ടൂറിസം പ്രൊഫഷണൽസ് ക്ലബ് പ്രസിഡന്റ് ഷെയ്ഖ് ഇസ്മായിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: A
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA