
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ മോട്ടോർ വാഹന വകുപ്പ് സ്ഥാപിച്ച 625 എ.ഐ ക്യാമറകളുടെ പ്രവർത്തനം നിലച്ചുവെന്ന ധൈര്യത്തിൽ ഗതാഗത നിയമ ലംഘനം നടത്താൻ വരട്ടെ. ഇന്റർനെറ്റ് ബന്ധം വിച്ഛേദിച്ചതോടെ ക്യാമറകൾ ദൃശ്യങ്ങൾ കൺട്രോൾ റൂമുകളിലേക്ക് അയയ്ക്കുന്നില്ലെങ്കിലും നിയമ ലംഘനങ്ങൾ മുറയ്ക്ക് പകർത്തുന്നുണ്ടെന്ന് ഓർക്കുക. ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കുമ്പോൾ ഈ ദൃശ്യങ്ങൾ കൺട്രോൾ റൂമിലെത്തും. തുടർന്ന് അത് പിഴ ഒടുക്കാനുള്ള ചെലാനുകളായോ മെസേജുകളായോ വാഹന ഉടമയെ തേടിയെത്തും.
എ.ഐ ക്യാമറകൾ സ്ഥാപിച്ചതിന് റോഡ് സുരക്ഷാ അതോറിട്ടി കെൽട്രോണിന് നൽകാനുള്ളത് 52 കോടി രൂപയാണ്. കുടിശിക കൂടിയതോടെ കെൽട്രോൺ
ഇന്റർനെറ്റ് ബിൽ അടയ്ക്കാതെയായി. ഇതോടെ സേവനദാതാവായ ജിയോ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയായിരുന്നു. 2023 ഏപ്രിലിലാണ് എ.ഐ ക്യാമറകൾ സ്ഥാപിച്ചത്. 2028 വരെയാണ് ക്യാമറകളുടെ പ്രവർത്തനത്തിന് കെൽട്രോണിന് കരാർ നൽകിയിരിക്കുന്നത്.
പദ്ധതിയുടെ തുടർന്നുള്ള നടത്തിപ്പ് സംബന്ധിച്ച് അടുത്ത മന്ത്രിസഭായോഗം തീരുമാനമെടുത്തേക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |