
തിരുവനന്തപുരം: ലാഭകരമല്ലാത്തതിനാൽ, മദ്യം വിൽക്കുന്ന പ്ളാസ്റ്റിക് കുപ്പികൾ ശേഖരിക്കാനുള്ള ബെവ്കോയുടെ പദ്ധതി പിൻവലിക്കുന്നു. 20 രൂപ ഡെപ്പോസിറ്റ് വാങ്ങുകയും കുപ്പി തിരികെ കൊടുക്കുമ്പോൾ ആ തുക മടക്കി നൽകുന്നതുമായ ക്ളീൻകേരള കമ്പനിയുടെ സഹകരണത്തോടെ നടപ്പാക്കിയ പദ്ധതിയാണ് ഉപേക്ഷിക്കുന്നത്.
തിരുവനന്തപുരം നഗരത്തിലെയും കണ്ണൂർ ജില്ലയിലെ ഗ്രാമീണ മേഖലയിലെയും 10 വീതം ഷോപ്പുകളിൽ നിന്നാണ് കമ്പനി കുപ്പി ശേഖരണം ആരംഭിച്ചത്. ജനുവരി 29 വരെ 56,68,654 (140 ടൺ) കുപ്പികൾ നീക്കി. ഇതിനിടെ, സർക്കാർ നിയന്ത്രണത്തിലുള്ള ക്ലീൻ കേരളയെ ഒഴിവാക്കി, പുതിയ ഏജൻസിയെ കണ്ടെത്താൻ ബിവറേജസ് കോർപ്പറേഷൻ കഴിഞ്ഞ ജനുവരിയിൽ നീക്കം നടത്തി. ടെൻഡർ ക്ഷണിച്ചെങ്കിലും പങ്കെടുത്ത മൂന്ന് സ്വകാര്യ സ്ഥാപനങ്ങളും സാങ്കേതിക യോഗ്യത നേടാത്തതിനാൽ റദ്ദാക്കി. പരീക്ഷണാടിസ്ഥാനത്തിൽ ആരംഭിച്ച കുപ്പി ശേഖരണം വിജയമായതിനാൽ സംസ്ഥാനാടിസ്ഥാനത്തിൽ നടപ്പാക്കാനുള്ള താത്പാര്യവുമായി ബെവ്‌കോയ്ക്ക് കത്തു നൽകിയെങ്കിലും പരിഗണിച്ചില്ല.
കുപ്പികൾ യന്ത്രസംവിധാനത്തിൽ ഷീറ്റുകളാക്കി, മറ്റ് സംസ്ഥാനങ്ങളിലെ റീസൈക്ലിംഗ് സ്ഥാപനങ്ങൾക്കാണ് നൽകിയിരുന്നത്. അതേസമയം, ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മാത്രം കമ്പനി കുപ്പികൾ മാറ്റുന്നതിനാൽ മറ്റു ദിവസങ്ങളിൽ കുപ്പികൾ സൂക്ഷിക്കുന്നത് ബുദ്ധിമുട്ടാണെന്നാണ് ബെവ്‌കോ പറയുന്നത്. മിക്ക ചില്ലറ വില്പന ശാലകളിലും കാലിക്കുപ്പി സൂക്ഷിക്കാൻ സ്ഥലപരിമിതിയുണ്ട്.
വർഷം വിൽക്കുന്നത്
331 ചില്ലറ വില്പന ശാലകൾ വഴി
54 കോടിയോളം മദ്യക്കുപ്പികൾ
90 ശതമാനം പ്ലാസ്റ്റിക് കുപ്പികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |