SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ദുരന്ത മേഖലയും ക്യാമ്പും സന്ദർശിച്ച് മുഖ്യമന്ത്രി

1

മേപ്പാടി: മുഖ്യമന്ത്രി വി.ഡി.സതീശൻ കളളാടി ദുരന്തമേഖലയിലെത്തി സ്ഥിതിഗതികൾ നേരിട്ട് വിലയിരുത്തി. ദുരിതാശ്വാസ ക്യാമ്പും സന്ദർശിച്ചു. വൈകിട്ട് അഞ്ചേ കാലിനെത്തിയ മുഖ്യമന്ത്രി ഇരുപത് മിനിറ്റോളം കള്ളാടി പാലത്തിൽ നിന്ന് ദുരന്ത മേഖല നോക്കിക്കണ്ടു.

കാറിൽ നിന്ന് ഇറങ്ങിയ മുഖ്യമന്ത്രി ചെളി നിറഞ്ഞ കള്ളാടി പാലത്തിന്റെ മറുകര വരെയെത്തി. കള്ളാടി തുരങ്കപാതയുടെ നിർമ്മാണ മുഖവും നോക്കിക്കണ്ടു. ക്യാമ്പിൽ കഴിയുന്നവരുടെ സ്ഥിതിഗതികൾ ചോദിച്ചറിഞ്ഞു. പരിക്കേറ്റ് ആശുപത്രിയിൽ കഴിയുന്നവരെയും സന്ദർശിച്ചു. ഒപ്പമുണ്ടായിരുന്ന റവന്യൂമന്ത്രി എ.പി.അനിൽകുമാർ, കൃഷിമന്ത്രി ടി.സിദ്ദിഖ് എന്നിവരോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു.

ചെയ്യേണ്ട കാര്യങ്ങൾ മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും പങ്കുവച്ചു. എം.എൽ.എമാരായ ഐ.സി.ബാലകൃഷ്ണൻ, ഉഷാവിജയൻ, കെ.എം.അഭിജിത് എന്നിവർ മുഖ്യമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CHIEFMINISTER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA