SignIn
Kerala Kaumudi Online
Thursday, 20 August 2026 2.00 AM IST

മുട്ടിൽ മരം വിൽപ്പന കേസ്: വിചാരണ നിറുത്താൻ ഹർജി

high-court

കൊച്ചി: മുട്ടിൽ മരം മുറി തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ചോറ്റാനിക്കര മജിസ്ട്രേട്ട് കോടതിയിലെ വിചാരണ നടപടികൾ നിറുത്തി വയ്‌ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി റോജി അഗസ്റ്റിൻ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

വയനാട് വനഭൂമിയിൽ നിന്ന് മരം മുറിച്ചെന്ന കേസിൽ തീരുമാനമുണ്ടാകുന്നതു വരെ മജിസ്ട്രേട്ട് കോടതിയിലെ വിചാരണ നടപടികൾ നിറുത്തി വയ്‌ക്കണമെന്നാണ് ആവശ്യം. വയനാട് മേപ്പാടി ഫോറസ്റ്റ് റേഞ്ചിലെ മുട്ടിലിൽ നിന്നു മുറിച്ചു കടത്തിയ കള്ളത്തടി രേഖകളുണ്ടെന്നു തെറ്റിദ്ധരിപ്പിച്ച് വിൽപ്പന നടത്തി 1.40 കോടി രൂപ തട്ടിയെടുത്തെന്ന പരാതിയിൽ അമ്പലമേട് പൊലീസെടുത്ത കേസാണ് മജിസ്ട്രേട്ട് കോടതിയിലുള്ളത്. കരിമുകൾ മലബാർ ടിംബേഴ്സ് ഉടമ എം.എം. അലിയാറാണ് പരാതിക്കാരൻ.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA