
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്കെത്തിയ ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ മൂന്ന് പ്രതികളുടെ ജാമ്യഹർജി ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി തള്ളി. നരുവാമൂട് കുക്കിലി വീട്ടിൽ കിരൺ, വട്ടിയൂർക്കാവ് മഞ്ചാടിമൂട്ടിൽ ഷമീം മൻസിലിൽ ഷെഫീഖ്, കൈമനം ദീപത്തിൽ വൈശാഖ് എന്നിവരുടെ ഹർജികളാണ് തള്ളിയത്. കുറ്റകൃത്യത്തിൽ പ്രതികൾക്ക് കൂട്ടുത്തരവാദിത്വം ഉണ്ടെന്ന പ്രോസിക്യൂഷൻ വാദം മജിസ്‌ട്രേറ്റ് റ്റാനിയ മറിയം ജോസ് അംഗീകരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |