SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

സ്വാതന്ത്ര്യദിന ആശംസയുമായി ഗവർണർ

1

തിരുവനന്തപുരം: 80-ാമത് സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിൽ, കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളികൾക്കും ഹൃദയം നിറഞ്ഞ ആശംസകളും മംഗളവും നേർന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ.

ലോകത്തിലെ വലിയ ജനാധിപത്യ രാജ്യത്തിലെ പൗരന്മാരെന്ന നിലയിൽ, നമ്മുടെ മുൻതലമുറ നൽകിയ സ്വാതന്ത്ര്യവും സമത്വവും ഐക്യവും കാത്തുസൂക്ഷിക്കേണ്ടതും, ജനാധിപത്യമൂല്യം ഉയർത്തിപ്പിടിക്കേണ്ടതും പവിത്രമായ കടമയാണ്. സ്വാതന്ത്ര്യം നേടിത്തരാനായി ധീരമായി പോരാടിയ അസംഖ്യം രാജ്യസ്‌നേഹികൾക്കും സ്വാതന്ത്ര്യസമര സേനാനികൾക്കും മുന്നിൽ ആദരവോടെ പ്രണാമമർപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു. ആ ഓർമ്മകൾ മുൻനിറുത്തി, സമഗ്ര വികസനം, സ്വാശ്രയത്വം, എല്ലാവർക്കും തുല്യാവസരം എന്നിവ ഉറപ്പുനൽകുന്ന 'വികസിത ഭാരതം' എന്ന ലക്ഷ്യത്തിനായി നമുക്ക് പുനരർപ്പണം ചെയ്യാം. സാക്ഷരത, സാമൂഹിക പരിഷ്‌കരണം, പങ്കാളിത്ത ജനാധിപത്യം എന്നിവയുടെ അഭിമാനകരമായ പാരമ്പര്യമുള്ള കേരളം, രാഷ്ട്രനിർമ്മാണത്തിൽ എന്നും മുൻപന്തിയിലാണ്. ശക്തവും സമൃദ്ധവുമായ ഭാരതത്തിനായി ഒത്തൊരുമയോടെയും ലക്ഷ്യബോധത്തോടെയും ഒരുമിച്ച് പ്രവർത്തിക്കാൻ ഈ ദിനം നമ്മെ പ്രചോദിപ്പിക്കട്ടെയെന്നും.' സന്ദേശത്തിൽ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GOVERNER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA