SignIn
Kerala Kaumudi Online
Saturday, 25 July 2026 3.31 AM IST

വയനാട് മണ്ണിടിച്ചിൽ: അതോറിട്ടി നിലപാടിനെ വിമർശിച്ച് ഹൈക്കോടതി

1

കൊച്ചി: വയനാട് കള്ളാടിയിൽ ഏഴ് പേരുടെ മരണത്തിനിടയാക്കിയ മണ്ണിടിച്ചിൽ ദുരന്തത്തിനു മുമ്പ് സംസ്ഥാന ദുരന്തനിവാരണ അതോറിട്ടി സ്വീകരിച്ച നിലപാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. തുരങ്കപ്പാത നിർമ്മാണത്തിന് പരിസ്ഥിതി അനുമതി ലഭിച്ചതിനാൽ ഇതുമായി ബന്ധപ്പെട്ട് തങ്ങൾക്ക് ഉത്തരവാദിത്വമില്ലെന്ന അതോറിട്ടി നിലപാട് അംഗീകരിക്കാനാവില്ലെന്ന് ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് എ.കെ. പ്രീത എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.

സംഭവത്തിൽ ദുരന്ത നിവാരണ അതോറിട്ടിയുടെ വീഴ്ച ചൂണ്ടിക്കാട്ടി അമിക്കസ് ക്യൂറി നേരത്തെ കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതിൽ മറുപടി നൽകാൻ സർക്കാർ സമയം തേടിയതിനെത്തുടർന്ന് വിഷയം രണ്ടാഴ്ചയ്ക്കു ശേഷം പരിഗണിക്കാൻ മാറ്റി. മണ്ണിടിച്ചിൽ സാദ്ധ്യതയുള്ള മറ്റിങ്ങളിലെല്ലാം ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും ഇത്തരം പ്രദേശങ്ങൾ സംബന്ധിച്ച വിവരങ്ങൾ അറിയിക്കണമെന്നും കോടതി നിർദ്ദേശിച്ചു. ചൂരൽമല-മുണ്ടക്കൈ ദുരന്തത്തെ തുടർന്ന് സ്വമേധായുള്ള ഹർജിയുടെ ഭാഗമായാണ് കള്ളാടി വിഷയവും പരിഗണിക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA