
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെളളാപ്പള്ളി നടേശന് കേന്ദ്ര സർക്കാർ പദ്മഭൂഷൺ ബഹുമതി നൽകിയത് റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. വെള്ളാപ്പള്ളിക്കെതിരെ ചില കേസുകളുള്ളത് പരിഗണിക്കാതെയാണ് പുരസ്‌കാരം നൽകിയതെന്ന് ആരോപിച്ച് ശ്രീനാരായണ ധർമ്മ പ്രബോധന സംരക്ഷണ സമിതി നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് തള്ളിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |