
കൊച്ചി: ബാർ ഹോട്ടലുകളുടെ ലൈസൻസ് പുതുക്കലുമായി ബന്ധപ്പെട്ട് ഫെബ്രുവരിയിൽ പുറപ്പെടുവിച്ച ഉത്തരവിനെതിരെയുള്ള ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ വിശദീകരണം തേടി. മൂന്നാഴ്ചയ്‌ക്കകം മറുപടി നൽകണം. ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് വി.എം. ശ്യാംകുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. സ്റ്റാർ പദവി പുതുക്കുന്നതിനോടൊപ്പം ബാർ ഹോട്ടലുകൾക്ക് ലൈസൻസും പുതുക്കാമെന്ന സർക്കാർ ഉത്തരവിനെതിരെ സി.ബി.ഐ അന്വേഷിക്കണമെന്നാണ് കൊല്ലം സ്വദേശി എം.എം. സഞ്ജീവ്കുമാറിന്റെ ഹർജിയിലുള്ളത്. ഹർജി 29ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |