SignIn
Kerala Kaumudi Online
Thursday, 02 July 2026 5.15 AM IST

റാഗിംഗ്: നിയമ ഭേദഗതി വൈകരുതെന്ന് ഹൈക്കോടതി

highcourt

കൊച്ചി: റാഗിംഗ് നിരോധനനിയമം ഭേദഗതി ചെയ്യാനുള്ള നടപടികൾ വൈകരുതെന്ന് ഹൈക്കോടതി നിർദ്ദേശം. ഇക്കാര്യത്തിൽ അടിയന്തര നടപടി വേണമെന്നിരിക്കെ ഇനിയും കാലതാമസമുണ്ടാകരുതെന്ന് ചീഫ് ജസ്റ്റിസ് സൗമെൻ സെൻ, ജസ്റ്റിസ് സി.ജയചന്ദ്രൻ എന്നിവരുൾപ്പെട്ട പ്രത്യേക ബെഞ്ച് വ്യക്തമാക്കി. നാലാഴ്ച കഴിഞ്ഞ് ഹർജി വീണ്ടും പരിഗണിക്കും. ലീഗൽ സർവീസസ് അതോറിറ്റിയാണ് ഹർജി നൽകിയത്. റാഗിംഗിന് കർശന ശിക്ഷാവ്യവസ്ഥകൾ ഉൾപ്പെടുത്തി കരട് നിയമഭേദഗതിക്ക് കഴിഞ്ഞസർക്കാർ രൂപം നൽകിയിരുന്നു. ഭരണം മാറിയതോടെ വിശദാംശങ്ങൾ അറിയിക്കാൻ സർക്കാർ അഭിഭാഷകൻ സമയം തേടിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA HIGHCOURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA