
കഴിഞ്ഞ സർക്കാരിന്റെ ഉത്തരവ് തിരുത്തി
തിരുവനന്തപുരം: കഴിഞ്ഞ സർക്കാർ വെട്ടിക്കുറച്ച പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ആനുകൂല്യം പൂർണ്ണമായും പുനഃസ്ഥാപിച്ചതായി മന്ത്രി കെ.എ.തുളസി അറിയിച്ചു. പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽപെട്ട പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ആനുകൂല്യമാണ് വർഷത്തിൽ എല്ലാ മാസത്തേക്കുമായി നീട്ടിയത്. കഴിഞ്ഞ സർക്കാർ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഹോസ്റ്റൽ ഫീസ് ആനുകൂല്യം 12 മാസത്തിൽ നിന്നും 10 മാസമാക്കി ചുരുക്കിയിരുന്നു.
ഇതേത്തുടർന്ന് വേനലവധി ഉൾപ്പെടെയുള്ള മാസങ്ങളിൽ ഹോസ്റ്റലിൽ തങ്ങി പഠനം നടത്തേണ്ടി വന്ന നൂറുകണക്കിന് വിദ്യാർത്ഥികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ആനുകൂല്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാർത്ഥികളും രക്ഷിതാക്കളും നൽകിയ പരാതി പരിഗണിച്ചായിരുന്നു ഉത്തരവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |