
തിരുവനന്തപുരം: ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് കെ.പി. ബാലചന്ദ്രനെ അഡ്മിഷൻ സൂപ്പർവൈസറി, ഫീ റെഗുലേറ്ററി കമ്മിറ്റികളുടെ അദ്ധ്യക്ഷനായി നിയമിച്ചു. മുൻ ഉപ ലോകായുക്തയും, ഹരിപ്പാട് സ്വദേശിയുമാണ്.
പ്രൊഫഷണൽ കോഴ്സുകളിലെ പ്രവേശനത്തിന്റെ മേൽനോട്ടത്തിനും മെഡിക്കൽ കോഴ്സുകളിലെയടക്കം ഫീസ് നിശ്ചയിക്കാനുമുള്ളതാണ് സമിതികൾ. എൻജിനിയറിംഗ് കോളേജുകളിലെ പ്രവേശനവുമായി ബന്ധപ്പെട്ട പരാതികൾ പരിശോധിക്കുന്നതും, ഫീസ് നിരക്കുകൾ നിശ്ചയിക്കുന്നതും ഈ സമിതികളാണ്. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ബി.അശോക് മെമ്പർ സെക്രട്ടറിയാണ്. അഡ്മിഷൻ സൂപ്പർവൈസറി കമ്മിറ്റിയിൽ ആരോഗ്യ-കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, നിയമ വകുപ്പ് സെക്രട്ടറി, പ്രവേശന പരീക്ഷാ കമ്മിഷണർ, വിദ്യാഭ്യാസ വിദഗ്ദൻ ഡോ. എൻ. ജയകുമാർ എന്നിവരാണ് അംഗങ്ങൾ. ഫീ റെഗുലേറ്ററി കമ്മിറ്റിയിൽ ചാർട്ടേഡ് അക്കൗണ്ടന്റ് ഡോ.ശാന്തകുമാർ കെ,
നാഷണൽ മെഡിക്കൽ കമ്മിഷൻ/ എ.ഐ.സി.ടി.ഇ പ്രതിനിധി, വിദ്യാഭ്യാസ വിദഗ്ധൻ ഡോ.കെ.എം ബെന്നി എന്നിവരാണ് അംഗങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |