
കോഴിക്കോട്: വയനാട് കള്ളാടി തുരങ്കപ്പാതയ്‌ക്ക് സമീപം മണ്ണിടിഞ്ഞ് മരിച്ച മൂന്ന് തൊഴിലാളികളുടെ മൃതദേഹം കോഴിക്കോട് മെഡി.കോളേജിൽ നിന്നും എംബാം ചെയ്ത് കരാർ കമ്പനിയായ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് (ഡി. ബി. എൽ )ഏറ്റുവാങ്ങി. വിമാനമാർഗം സ്വദേശങ്ങളിലേക്ക് കൊണ്ടുപോകാൻ പ്രത്യേക ആംബുലൻസിൽ നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് കൊണ്ടുപോയി. വെെത്തിരി താലൂക്ക് ഗവ. ആശുപത്രിയിൽ പോസ്റ്റ് മോർട്ടം പൂർത്തിയാക്കിയ മൃതദേഹങ്ങൾ പുലർച്ചെയോടെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു.
അനാറ്റമി വിഭാഗം മേധാവി ഡോ.അപ്സരയുടെ നേതൃത്വത്തിൽ എംബാമിംഗ് ആരംഭിച്ചു. ജാർഖണ്ഡ് സ്വദേശി അൻമോൽ ദോദ്രാ, ബീഹാർ സ്വദേശി ബികാഷ് കുമാർ സിംഗ്, മദ്ധ്യപ്രദേശ് സ്വദേശി ചന്ദ്രഭാൻ പാൽ എന്നിവരുടെ മൃതദേഹങ്ങളാണ് എംബാം ചെയ്തത്. ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് മാനേജർ നെപ്പോളിയൻ മൃതദേഹം ഏറ്റുവാങ്ങി. വിമാനങ്ങളുടെ ലഭ്യതയനുസരിച്ച് മറ്റ് മൃതദേഹങ്ങളും സ്വദേശങ്ങളിലെത്തിക്കുമെന്ന് ഡി.ബി.എൽ അധികൃതർ അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |