
കൊച്ചി: വയനാട് കള്ളാടി ദുരന്തത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് കൈെകഴുകി കരാറുകാരായ ദിലീപ് ബിൽഡ്കോൺ. എൻജിനീയറിംഗ്, സുരക്ഷാ, പാരിസ്ഥിതിക അനുമതികളും പ്രോട്ടോക്കോളും പാലിച്ചാണ് നിർമ്മാണമെന്നും സാങ്കേതികപ്പിഴവുകൾക്ക് സാദ്ധ്യത കുറവാണെന്നും കമ്പനി പറയുന്നു. നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച്, ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ച് എന്നിവയ്‌ക്ക് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് ബോർഡ് ഒഫ് ഇന്ത്യയുടെ (സെബി) വ്യവസ്ഥ പ്രകാരം നൽകിയ വിശദീകരണത്തിലാണ് ഇക്കാര്യങ്ങൾ പറഞ്ഞത്.
പാരിസ്ഥിതികമായി ഏറെ പ്രാധാന്യമുള്ളതാണ് പ്രദേശം. സുപ്രീം കോടതി നിയമിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റി അടക്കം ഒന്നിലധികം സമിതികളുടെ മേൽനോട്ടങ്ങൾക്കും നിരീക്ഷണങ്ങൾക്കും വിധേയമായാണ് പ്രവർത്തനം. ഖനനം ചെയ്‌ത വസ്‌തുക്കൾ അംഗീകൃത മാനദണ്ഡങ്ങൾ പ്രകാരമാണ് കൈകാര്യം ചെയ്യുന്നത്. വയനാട്ടിൽ പെയ്‌ത അതിതീവ്ര മഴയ്‌ക്കിടെയാണ് അപകടം.
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ കണക്കുകൾ പ്രകാരം വയനാട്ടിൽ 265 മില്ലിമീറ്റർ മഴ ലഭിച്ചു. ഇത് ഈ മൺസൂൺ കാലത്ത് ജില്ലയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന നിരക്കാണ്. ജൂലായിൽ പ്രതിദിനം ലഭിക്കുന്ന മഴയുടെ 9 -10 ഇരട്ടിയാണിത്. കേരളത്തിൽ ജൂലായിൽ ലഭിക്കേണ്ട ശരാശരി മഴയുടെ മൂന്നിലൊന്നിലധികം 24 മണിക്കൂറിൽ പെയ്‌തിരുന്നു.
ദുരന്തത്തിന് ഇരയായവർക്കും കുടുംബാംഗങ്ങൾക്കും ഒപ്പമാണ് തങ്ങൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |