SignIn
Kerala Kaumudi Online
Thursday, 13 August 2026 2.43 AM IST

'മൈ പൊലീസ് സ്റ്റേഷൻ' ഉദ്ഘാടനം 14ന്

police

തിരുവനന്തപുരം: ജനസൗഹൃദ പൊലീസിന് പുതിയ മുഖം നൽകുന്ന 'മൈ പൊലീസ് സ്റ്റേഷൻ' പദ്ധതിയുടെ ഉദ്ഘാടനം 14ന് രാവിലെ 10.30ന് പേരൂർക്കട പൊലീസ് സ്റ്റേഷനിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കും.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല അദ്ധ്യക്ഷത വഹിക്കും.മൈ പൊലീസ് സ്റ്റേഷൻ ലോഗോയുടെ പ്രകാശനവും മുഖ്യമന്ത്രി നിർവഹിക്കും.

പരാതിക്കാർക്ക് ആത്മവിശ്വാസത്തോടെ കടന്നു ചെല്ലാനാവുന്ന സേവന കേന്ദ്രങ്ങളാക്കി പൊലീസ് സ്റ്റേഷനുകളെ മാറ്റുകയാണ് ലക്ഷ്യമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. ചടങ്ങിൽ മന്ത്രി കെ. മുരളീധരൻ മുഖ്യപ്രഭാഷണം നടത്തും.മേയർ വി.വി.രാജേഷ്,സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ,സംസ്ഥാന പൊലീസ് ഉപദേഷ്ടാവ് എ. ഹേമചന്ദ്രൻ,ക്രമസമാധാന എ.ഡി.ജി.പി പി.വിജയൻ, സിറ്റി പൊലീസ് കമ്മീഷണർ അരുൾ ആർ.ബി.കൃഷ്ണ,പേരൂർക്കട എസ്.എച്ച്.ഒ ടി.കെ.വിനോദ് കൃഷ്ണൻ തുടങ്ങിയവർ പങ്കെടുക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERAL POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA