SignIn
Kerala Kaumudi Online
Monday, 25 May 2026 12.37 PM IST

പേട്ട പൊലീസ് ഗുണ്ടാബന്ധം: മൂന്ന് പൊലീസുകാർക്ക് സസ്‌പെൻഷൻ

s

തിരുവനന്തപുരം: ഗുണ്ടാനേതാവ് പുത്തൻപാലം രാജേഷുമായി അടുത്ത ബന്ധം പുലർത്തിയതായി വ്യക്തമായതിനെത്തുടർന്ന് മൂന്നു പൊലീസുകാർക്ക് സസ്പെൻഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ സി.പി.ഒമാരായ ശ്രീകുമാർ, ജെ.ആർ. റിയാസ്, മുഹമ്മദ്ഷാഫി എന്നിവരെയാണ് സിറ്റി ഡി.സി.പി സസ്പെൻഡ് ചെയ്തത്.
നിയമസഭ തിരഞ്ഞെടുപ്പിനു മുമ്പ് പുത്തൻപാലം രാജേഷിനെ പേട്ട പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്റ്റേഷനിൽ കൊണ്ടുവന്ന രാജേഷിന്റെ അറസ്റ്റും രേഖപ്പെടുത്തി. തുടർന്ന് പ്രതിക്ക് ഫോൺ വിളിക്കാനും ആവശ്യപ്പെട്ട സാധനങ്ങൾ വാങ്ങി നൽകാനും പൊലീസുകാർ തയ്യാറായി. പൊലീസ് ഉദ്യോഗസ്ഥന്റെ ഫോൺ ഉപയോഗിച്ച് രാജേഷ് സുഹൃത്തുക്കളെയും അഭിഭാഷകനെയും വിളിച്ചതായും പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തി. ഇതുസംബന്ധിച്ച് സ്‌പെഷ്യൽ ബ്രാഞ്ച് അന്നുതന്നെ റിപ്പോർട്ട് കൈമാറിയിരുന്നു. തുടർന്നാണ് സസ്‌പെൻഷൻ. ഉദ്യോഗസ്ഥർക്കെതിരെ വകുപ്പുതല അന്വേഷണത്തിനും ഉത്തരവിട്ടു.

ക്രിമിനകൾ കേസ് പ്രതികളുമായി പൊലീസ് കരുതലോടെ ഇടപെടണമെന്നും ആക്ഷേപങ്ങൾക്ക് ഇടവരുത്തുന്ന ഇടപെടലുകൾ ഉണ്ടാകരുതെന്നും സിറ്റി പൊലീസ് കമ്മിഷണർ സിറ്റി പരിധിയിലെ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിരുന്നു. ഇതിനുശേഷവും ഇത്തരം പരാതികൾ ഉയരുന്ന സാഹചര്യത്തിലാണ് സസ്‌പെഷൻ അടക്കമുള്ള നടപടികളിലേക്ക് കടക്കുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA