
കണ്ണൂർ: നിതിൻ രാജിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ഡോ. എസ്.കെ. റാമിന്റെ ധർമ്മടം ചിറക്കുനിയിലുള്ള ഡെന്റൽ ക്ലിനിക്കിലേക്ക് ഡി.വൈ.എഫ്.ഐ പ്രതിഷേധ മാർച്ച് നടത്തി. തുടർന്ന് പ്രവർത്തകർ ക്ലിനിക്ക് പൂട്ടിയതായി ബോർഡ് സ്ഥാപിച്ചു. മാർച്ച് പൊലീസുമായുള്ള സംഘർഷത്തിൽ കലാശിച്ചു. ഡി.വൈ.എഫ്.ഐ ധർമ്മടം നോർത്ത് മേഖല കമ്മിറ്റിയുടെയും അണ്ടല്ലൂർ മേഖല കമ്മിറ്റിയുടെയും സംയുക്ത നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം പി.എം. അഖിൽ ഉദ്ഘാടനം ചെയ്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |