
കൊല്ലം: ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 ജൂൺ - ജൂലായ് അഡ്മിഷന് മുന്നോടിയായുള്ള പ്രീ രജിസ്ട്രേഷൻ നടപടികൾ ആരംഭിച്ചു. വിവിധ യു.ജി, പി.ജി പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ളവർക്ക് സർവകലാശാലയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാം. ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് മോഡിലാണ് ക്ലാസുകൾ ക്രമീകരിച്ചിരിക്കുന്നത്. നിശ്ചിത മിനിമം യോഗ്യതയുള്ള ആർക്കും പ്രായപരിധിയോ മാർക്ക് മാനദണ്ഡങ്ങളോ ഇല്ലാതെ ഇഷ്ടമുള്ള വിഷയത്തിൽ ഉപരിപഠനം നടത്താം. പ്ലസ് ടു/തത്തുല്യ യോഗ്യത അല്ലെങ്കിൽ പത്താം ക്ലാസ് കഴിഞ്ഞ് സർക്കാർ അംഗീകൃത 2/3 വർഷ ഡിപ്ലോമ യോഗ്യതയുള്ളവർക്കും ഈ അദ്ധ്യയന വർഷം മുതൽ നേരിട്ട് ബിരുദ പ്രോഗ്രാമുകൾക്ക് അഡ്മിഷൻ നേടാം.
3 വർഷ ബിരുദ പ്രോഗ്രാമുകൾ (6 സെമസ്റ്ററുകൾ): അറബിക്,സംസ്കൃതം,ഹിന്ദി,അഫ്സൽ ഉൽ ഉലമ, ഇക്കണോമിക്സ്, ഫിലോസഫി, പൊളിറ്റിക്കൽ സയൻസ്, നാനോ ഒൺട്രപ്രണർഷിപ്പ്, ബി.എസ്.സി ഡേറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ്, ബി.സി.എ.
4 വർഷ ബിരുദ - ഓണേഴ്സ് പ്രോഗ്രാമുകൾ : ഇംഗ്ലീഷ്, മലയാളം, ഹിസ്റ്ററി, സോഷ്യോളജി, ബി.കോം, ബി.ബി.എ
2 വർഷ ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ : ഇംഗ്ലീഷ്, മലയാളം, അറബിക്,ഹിന്ദി,സംസ്കൃതം,ഹിസ്റ്ററി,സോഷ്യോളജി,ഇക്കണോമിക്സ്,പൊളിറ്റിക്കൽ സയൻസ്,പബ്ലിക് അഡ്മിനിസ്ട്രേഷൻ,എം.കോം,എം.ബി.എ,എം.സി.എ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |