SignIn
Kerala Kaumudi Online
Thursday, 02 July 2026 5.13 AM IST

ഭൂട്ടാൻ കാർ കടത്ത്: ദുൽഖർ സൽമാനെ ചോദ്യം ചെയ്‌തു

f

കൊച്ചി: ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന ആഡംബര വാഹനങ്ങൾ വാങ്ങിയ കേസിൽ നടൻ ദുൽഖർ സൽമാനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ഇടനിലക്കാർ വഴി വാങ്ങിയ കാറുകൾ കടത്തിക്കൊണ്ടു വന്നതാണെന്ന് അറിഞ്ഞിരുന്നില്ലെന്നും പണമിടപാടുകളുൾപ്പെടെ നിയമപരമായാണ് നടത്തിയതെന്നും ദുൽഖർ മൊഴി നൽകി. നിയമവിരുദ്ധമായി ഒന്നും ചെയ്‌തിട്ടില്ലെന്നും പറഞ്ഞു. കസ്‌റ്റംസ് പ്രിവന്റീവ് ഓഫീസിൽ വിളിച്ചുവരുത്തി ആറു മണിക്കൂറാണ് ചോദ്യം ചെയ്തത്.

ദുൽഖറിന്റെ ഉടമസ്ഥതയിലുള്ള രണ്ട് റേഞ്ച് റോവർ ഡിഫൻഡർ, രണ്ട് നിസാൻ ആഡംബര വാഹനങ്ങൾ എന്നിവ കസ്‌റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. കോടതി വഴി ദുൽഖർ വാഹനങ്ങൾ തിരിച്ചു വാങ്ങിയിരുന്നു.

ഭൂട്ടാനിൽ നിന്ന് കടത്തിക്കൊണ്ടുവന്ന വാഹനങ്ങൾക്ക് ഇന്ത്യൻ രജിസ്ട്രേഷൻ നേടി വൻതുകയ്ക്ക് വിറ്റഴിച്ച കേസാണ് കസ്റ്റംസ് അന്വേഷിക്കുന്നത്. വിവിധ കേന്ദ്രങ്ങളിൽ റെയ്ഡ് നടത്തി 200 ഓളം വാഹനങ്ങൾ നേരത്തെ പിടിച്ചെടുത്തിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DULQUER SALMAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA