SignIn
Kerala Kaumudi Online
Thursday, 20 August 2026 3.13 AM IST

സഹ. സംഘങ്ങളുടെ അംഗത്വം:പാക്സ് റിപ്പോർട്ടും വേണം 

keralabank

തിരുവനന്തപുരം: പ്രാഥമിക സഹകരണ സംഘങ്ങൾക്ക് സി ക്ലാസ് അംഗത്വം നൽകുന്നതിനുള്ള വ്യവസ്ഥകൾ പൂർണമായും പാലിക്കാൻ കേരള ബാങ്കിന്റെ ബോർഡ് ഓഫ് ഡയറക്‌ടേഴ്സ് യോഗം തീരുമാനിച്ചു. .

വ്യവസ്ഥകൾ പാലിക്കാതെ അംഗത്വം നൽകാനുള്ള തീരുമാനം സഹകരണ രജിസ്ട്രാർ റദ്ദാക്കിയിരുന്നു. പാക്സ് റിലേഷൻഷിപ്പ് മാനേജർമാർ പരിശോധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്ന വ്യവസ്ഥ ഒഴിവാക്കിയായിരുന്നു അംഗത്വം നൽകാൻ തീരുമാനിച്ചത്. കേരള ബാങ്കിന്റെ ഭരണം യു.ഡി.എഫ് പിടിച്ചെടുക്കുന്നത് തടയാനാണ് വോട്ടവകാശമുള്ള സഹകരണ സംഘങ്ങളുടെ എണ്ണം വർധിപ്പിക്കാൻ ഭരണ സമിതി തീരുമാനിച്ചത്. ഇതു വിവാദമായതോടെ , എല്ലാ വ്യവസ്ഥകളും പാലിച്ച് അംഗത്വം നൽകാൻ തീരുമാനിക്കുകയായിരുന്നു.എല്ലാ രേഖകളോടെയും പാക്സ് റിലേഷൻഷിപ്പ് മാനേജർ നൽകുന്ന റിപ്പോർട്ട് കൂടി ഉൾക്കൊള്ളിച്ച് അപേക്ഷകൾ സമർപ്പിക്കണമെന്ന് കേരളബാങ്ക് അറിയിച്ചു. അർഹമായ എല്ലാ സംഘങ്ങൾക്കും അഫിലിയേഷൻ നൽകാൻ സന്നദ്ധമാണെന്നും, അനർഹമായ സംഘങ്ങൾക്ക് അഫിലിയേഷൻ നൽകാൻ

ശ്രമിക്കുന്നുവെന്നത് തെറ്റാണെന്നും കേരള ബാങ്ക് പ്രസിഡന്റ് കെ.മോഹനൻ മാസ്റ്ററും സി.ഇ.ഒ ജോർട്ടി എം.ചാക്കോയും പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALA BANK
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA