
തിരുവനന്തപുരം: കേരളകൗമുദിയുടെ 115-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന വിദ്യാഭ്യാസ സെമിനാർ 'നേർവഴി കാട്ടാം" ഇന്ന് രാവിലെ 9.30ന് ടെക്‌നോപാർക്കിന് എതിർവശത്തുള്ള അൽസാജ് അമരാന്റയിൽ നടക്കും. പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്യും. ഉന്നതവിദ്യാഭ്യാസ കൗൺസിൽ ചെയർമാൻ അച്യുത്ശങ്കർ എസ്. നായർ, ജ്യോതിസ് ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് ചെയർമാൻ ജ്യോതിസ് ചന്ദ്രൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തും. ലെകോൾ ചെമ്പക ചെയർമാൻ വി.എൻ.പി. രാജ്, നോബിൾ ഗ്രൂപ്പ് ഒഫ് സ്‌കൂൾസ് മാനേജർ സുഭാഷ് ചന്ദ്രൻ, ചന്ദ്രബോസ് വേദാചലം (സീക്രൗൺ എയ്‌റോപൈലറ്റ് അക്കാഡമി), ജിജി ജോസഫ് (മാതാ കോളേജ്), ജമീൽ യൂസഫ് (ടി.എം.സി ടെക്‌നോളജി), ഗിരീഷ്‌കുമാർ എ.ആർ (ആർ.ഐ.എ) തുടങ്ങിയവർ ആശംസകൾ നേരും. കേരള കൗമുദി അസോസിയേറ്റ് എഡിറ്റർ വി.എസ്. രാജേഷ് അദ്ധ്യക്ഷത വഹിക്കും. കൗമുദി ടിവി ഡെപ്യൂട്ടി എഡിറ്റർ ലിയോ രാധാകൃഷ്ണൻ സ്വാഗതവും കേരള കൗമുദി ചീഫ് മാനേജർ എസ്. വിമൽകുമാർ നന്ദിയും പറയും. വിദ്യാഭ്യാസമേഖലയിൽ മികച്ച നേട്ടം കൈവരിച്ച തിരഞ്ഞെടുക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള കേരളകൗമുദിയുടെ ഉപഹാരം മന്ത്രി നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |