SignIn
Kerala Kaumudi Online
Thursday, 02 July 2026 5.14 AM IST

"കേരളം": രാഷ്ട്രപതിയുടെ റഫറൻസ് അംഗീകരിച്ച് നിയമസഭ

aa

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പേര് 'കേരളം' എന്നാക്കണമെന്ന ആവശ്യത്തിൻമേൽ രാഷ്ട്രപതിയുടെ റഫറൻസ് നടപടിക്രമങ്ങൾ പൂർത്തിയാക്കി നിയമസഭ. കേന്ദ്ര ആഭ്യന്തര മന്ത്രാലയം തയാറാക്കിയ കേരള (പേരു മാറ്റൽ) ബില്ലിന്റെ കരട് സഭ ഏകകണ്ഠമായി അംഗീകരിച്ചു.കരടു ബിൽ രാഷ്ട്രപതിയുടെ അനുമതിയോടെ കേന്ദ്ര സർക്കാർ പാർലമെന്റിൽ അവതരിപ്പിക്കും. ഇരുസഭകളിലും പാസാക്കിയ ശേഷമാകും തുടർന്ന്, കേന്ദ്ര സർക്കാർ വിജ്ഞാപനമിറക്കും.

നിയമസഭയിൽ ചർച്ച ചെയ്ത് അഭിപ്രായമറിയാക്കാൻ രാഷ്ട്രപതി കരടു ബിൽ ജൂൺ അഞ്ചിന് അയച്ചിരുന്നു. കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷമാണ് നിയമസഭയുടെ അഭിപ്രായം തേടിയത്. ബില്ലിലെ ഓരോ ഖണ്ഡവും സ്പീക്കർ വായിക്കുമ്പോഴും സഭ അതത് ഖണ്ഡത്തിന്മേലുള്ള സഭയുടെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു. 'കേരളം' എന്നു പേരു മാറ്റാൻ 2024 ജൂൺ 24ന് നിയമസഭ ഏകകണ്‌ഠേന പ്രമേയം പാസാക്കി കേന്ദ്രത്തിന് അയച്ചിരുന്നു. പേരു മാറ്റം നിലവിൽ വരാൻ ഭരണഘടനയുടെ ഒന്നാം ഷെഡ്യൂൾ ഭേദഗതി ചെയ്യേണ്ടി വരും. സംസ്ഥാനം രുപീകരിച്ച ശേഷം ആദ്യമായാണ് പേരിൽ മാറ്റം വരുത്തുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KERALAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA