SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

'പ്രതികളായ ആൺകുട്ടികളെ വിചാരണ ചെയ്യണം"

d

ആലപ്പുഴ: കരുവാറ്റയിൽ 65 വയസുകാരനെ ക്രൂരമായിക്കൊന്ന കേസിൽ മൂന്ന് ആൺകുട്ടികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന് പൊലീസ്. ഇതുസംബന്ധിച്ച റിപ്പോർട്ട് ഉടൻ നൽകും. പ്രതികൾക്ക് 18 വയസ് തികയാത്തതിനാൽ ബാലനീതി നിയമപ്രകാരമാണ് നടപടിയുണ്ടാകേണ്ടത്. കുറ്റകൃത്യത്തിലെ ക്രൂരതയും ഗൗരവവും കണക്കിലെടുത്ത് ഇളവ് നൽകരുതെന്നാണ് പൊലീസിന്റെ തീരുമാനം. പൊലീസ് ജുവനൈൽ ജസ്റ്റിസ് ബോർഡ് റിപ്പോർട്ട് അംഗീകരിച്ചാൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കും. ഇതിനായി ബോർഡ് കുട്ടികളുടെ മാനസികനില പരിശോധിക്കും.

കൊച്ചാലുംമൂട് സരസ്വതി നിവാസിൽ ശിവൻകുട്ടി ചെട്ടിയാരാണ് (65) കൊല്ലപ്പെട്ടത്. ശിവൻകുട്ടിയുടെ ചെറുമകളായ 13 വയസുള്ള എട്ടാം ക്ലാസുകാരിയാണ് കാമുകന് ക്വട്ടേഷൻ നൽകി കൃത്യം നടത്തിയത്. അറസ്റ്റിലായ പെൺകുട്ടിയെയും, കാമുകനും രണ്ടാംപ്രതിയുമായ പരവൂർ സ്വദേശിയായ പ്ളസ് ടു വിദ്യാർത്ഥി, സുഹൃത്തുക്കളായ 17കാരായ രണ്ടുപേർ എന്നിവരെയും അഞ്ചുദിവസത്തേക്ക് കസ്റ്റഡിയിൽ ആവശ്യപ്പെട്ട് പൊലീസ് അപേക്ഷ നൽകും. 18 വയസിന് താഴെയുള്ളവരാണെന്ന പരിഗണന നൽകിയാൽ ബാലനീതി നിയമപ്രകാരമുള്ള നടപടികളേ ഇവർക്കെതിരെ ഉണ്ടാകൂ. ജുവനൈൽ ജസ്റ്റിസ് ബോർഡാണ് വിചാരണ നടത്തുക.

കൊലപാതക ശേഷം മോഷ്‌ടിച്ച സ്വർണം വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തില്ല. കൊലപാതകമോ കവർച്ചയോ അറിയാതെ വില്പനയ്‌ക്ക് സഹായിച്ചെന്ന് ബോദ്ധ്യപ്പെട്ടതോടെയാണ് ഇയാളെ ഒഴിവാക്കിയത്. ഇയാളെ സാക്ഷിയാക്കി കേസ് കൂടുതൽ ബലപ്പെടുത്താനാണ് പൊലീസ് നീക്കം. ജില്ലാ പൊലീസ് മേധാവി വിഷ്ണുപ്രദീപിന്റെ മേൽനോട്ടത്തിൽ ഡിവൈ.എസ്.പി രാജപ്പൻ റാവുത്തറുടെ നേതൃത്വത്തിലാണ് അന്വേഷണം.

​ ​ക​രു​വാ​റ്റ​ ​കൊ​ല​പാ​ത​കം​:.....
'​മാ​താ​പി​താ​ക്ക​ളു​ടെ
സ്നേ​ഹം​ ​കി​ട്ടി​യി​ല്ല"
​ ​പൊ​ലീ​സി​ന് ​മു​ന്നി​ൽ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞ് 13​ ​കാ​രി

സ്വ​ന്തം​ ​ലേ​ഖ​കൻ

ആ​ല​പ്പു​ഴ​:​ ​'​മാ​താ​പി​താ​ക്ക​ളു​ടെ​ ​സ്നേ​ഹം​ ​അ​റി​ഞ്ഞി​ട്ടി​ല്ല.​ ​വീ​ട്ടി​ലാ​രും​ ​എ​ന്റെ​ ​ഇ​ഷ്ട​ങ്ങ​ൾ​ ​അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല​".​-​ ​ക​രു​വാ​റ്റ​യി​ൽ​ ​മു​ത്ത​ച്ഛ​നെ​ ​കൊ​ല്ലാ​ൻ​ ​കാ​മു​ക​ന് ​ക്വ​ട്ടേ​ഷ​ൻ​ ​ന​ൽ​കി​യ​ ​എ​ട്ടാം​ക്ലാ​സു​കാ​രി​യാ​യ​ ​പ​തി​മൂ​ന്നു​കാ​രി​ ​പൊ​ലീ​സി​ന് ​മു​ന്നി​ൽ​ ​പൊ​ട്ടി​ക്ക​ര​ഞ്ഞു.​ ​കൊ​ല​പാ​ത​ക​ത്തി​ന്റെ​ ​ത​ത്സ​മ​യ​ ​ദൃ​ശ്യ​ങ്ങ​ൾ​ ​വീ​ഡി​യോ​ ​കോ​ളി​ലൂ​ടെ​ ​കാ​ണു​ക​യും​ ​ഒ​ന്ന​ര​ദി​വ​സം​ ​കൂ​സ​ലി​ല്ലാ​തെ​ ​കൂ​ട്ടു​കാ​ർ​ക്കൊ​പ്പം​ ​ക​ഴി​യു​ക​യും​ ​ചെ​യ്ത​ ​പെ​ൺ​കു​ട്ടി​യാ​ണ് ​തെ​ളി​വു​ക​ൾ​ ​നി​ര​ത്തി​യു​ള്ള​ ​ചോ​ദ്യം​ ​ചെ​യ്യ​ലി​ൽ​ ​പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കാ​തെ​ ​ക​ര​ഞ്ഞ​ത്.​ ​ജി​ല്ലാ​ ​പൊ​ലീ​സ് ​മേ​ധാ​വി​ ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​അ​ന്വേ​ഷ​ണ​ ​ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് ​ചോ​ദ്യം​ ​ചെ​യ്ത​ത്.
കൊ​ല്ല​പ്പെ​ട്ട​ ​ശി​വ​ൻ​കു​ട്ടി​ ​ചെ​ട്ടി​യാ​ർ​ ​ത​ന്നോ​ട് ​മോ​ശ​മാ​യി​ ​പെ​രു​മാ​റി​യെ​ന്ന​ ​വെ​ളി​പ്പെ​ടു​ത്ത​ലും​ ​പൊ​ലീ​സ് ​വി​ശ​ദ​മാ​യി​ ​അ​ന്വേ​ഷി​ക്കും.​ ​അ​മി​ത​മാ​യ​ ​ഫോ​ണു​പ​യോ​ഗ​വും​ ​ചു​റ്റി​ക്ക​റ​ക്ക​വും​ ​ശി​വ​ൻ​കു​ട്ടി​ ​എ​തി​ർ​ത്തി​രു​ന്നു.​ ​ഇ​തും​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​വി​രോ​ധ​ത്തി​ന് ​കാ​ര​ണ​മാ​യി.​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​കു​ടും​ബാ​ന്ത​രീ​ക്ഷ​വും​ ​സാ​മൂ​ഹ്യ​സാ​ഹ​ച​ര്യ​ങ്ങ​ളും​ ​ക്രൂ​ര​കൃ​ത്യ​ത്തി​ൽ​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടെ​ന്ന് ​പൊ​ലീ​സ് ​വെ​ളി​പ്പെ​ടു​ത്തി.
പെ​ൺ​കു​ട്ടി​യു​ടെ​ ​സ​ങ്ക​ടം​ ​ക​ണ്ടും​ ​ബൈ​ക്ക് ​വാ​ങ്ങാ​നു​ള്ള​ ​പ​ണ​വും​ ​മോ​ഹി​ച്ചു​മാ​ണ് ​പ​ര​വൂ​രി​ലെ​ ​പ്ള​സ് ​ടു​ ​വി​ദ്യാ​ർ​ത്ഥി​യാ​യ​ ​കാ​മു​ക​ൻ​ ​കൂ​ട്ടു​കാ​രു​മാ​യെ​ത്തി​ ​കൊ​ല​പാ​ത​ക​വും​ ​ക​വ​ർ​ച്ച​യും​ ​ന​ട​ത്തി​യ​ത്.​ ​കു​ടും​ബ​ ​ബ​ന്ധ​ങ്ങ​ളി​ലെ​ ​ത​ക​ർ​ച്ച​യും​ ​കു​ട്ടി​ക​ൾ​ക്ക് ​മ​തി​യാ​യ​ ​സ്നേ​ഹ​വും​ ​ക​രു​ത​ലും​ ​ല​ഭി​ക്കാ​ത്ത​തും​ ​ദു​ഷി​ച്ച​ ​കൂ​ട്ടു​കെ​ട്ടി​ലേ​ക്ക് ​ഇ​വ​രെ​ ​ന​യി​ച്ചു.
ഫോ​ണി​ന്റെ​യും​ ​സി​നി​മ​ക​ളി​ലെ​ ​കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ​ ​സ്വാ​ധീ​ന​വും​ ​ഇ​വ​രെ​ ​കൊ​ടും​ ​കു​റ്റ​വാ​ളി​ക​ളാ​ക്കി​ ​എ​ന്നാ​ണ് ​പൊ​ലീ​സി​ന്റെ​ ​നി​ഗ​മ​നം.​ ​പ്ര​തി​ക​ളെ​ ​മ​നോ​രോ​ഗ​ ​വി​ദ​ഗ്‌​ദ്ധ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​ ​ശാ​സ്ത്രീ​യ​മാ​യി​ ​പ​രി​ശോ​ധി​ക്കാ​നും​ ​കൗ​ൺ​സ​ലിം​ഗ് ​ന​ട​ത്താ​നും​ ​പൊ​ലീ​സ് ​ആ​ലോ​ചി​ക്കു​ന്നു​ണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MURDER
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA