SignIn
Kerala Kaumudi Online
Wednesday, 27 May 2026 4.09 AM IST

മീഡിയ പേഴ്സൺ ഒഫ് ദ ഇയർ പുരസ്‌കാരം ജൂലി ബ്രൗണിന്

julie

തിരുവനന്തപുരം: കേരള മീഡിയ അക്കാഡമിയുടെ മുഖമാസികയായ മീഡിയയുടെ 2025ലെ മീഡിയ പേഴ്സൺ ഒഫ് ദ ഇയർ പുരസ്കാരം അമേരിക്കയിലെ മയാമി ഹെറാൾഡിന്റെ ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റ് ജൂലി നൈപ്പ് ബ്രൗണിന്. ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമാണ് പുരസ്കാരം. ജെഫ്രി എപ്‌സ്റ്റീൻ എന്ന അമേരിക്കൻ ശതകോടീശ്വരൻ നടത്തിയ ലൈംഗിക അതിക്രമങ്ങളെയും മനുഷ്യക്കടത്തിനെയും ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത് ജൂലിയാണ്. ഇൻവെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാർവദേശീയ സംഘടനാ പ്രതിനിധികളുടെയും മീഡിയ മാഗസിൻ പത്രാധിപ സമിതി അംഗങ്ങളുടെയും ശുപാർശ പ്രകാരം അക്കാഡമി എക്‌സിക്യൂട്ടീവാണ് ആഗോള മാദ്ധ്യമ വ്യക്തിയെ തിരഞ്ഞെടുത്തത്. പുരസ്‌കാരം ഏറ്റുവാങ്ങാനായി ജൂലി കേരളത്തിലെത്തുമെന്ന് അക്കാഡമി വൃത്തങ്ങൾ അറിയിച്ചു.

ആർ.എസ്.ബാബു രാജിവച്ചു

മീഡിയ അക്കാ‌ഡമി ചെയർമാൻ സ്ഥാനം ആർ.എസ്. ബാബു രാജിവച്ചു. മുഖ്യമന്ത്രിക്കും പി.ആർ.ഡി ഡയറക്ടർക്കും രാജി സമർപ്പിച്ചു. പുതിയ ചെയർമാന്റെ നേതൃത്വത്തിൽ ഭരണസമിതി തുടർനടപടി സ്വീകരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: JULIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA