SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.02 PM IST

'നാറാൻ പോകുവാ നാടുമുഴുവൻ'; യുഡിഎഫിന് വോട്ട് ചെയ്‌തവർ വിഡ്‌ഢികളെന്ന് എം എം മണി

mm-mani

ഇടുക്കി: തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ യുഡിഎഫിന് വോട്ട് ചെയ്‌തവരെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാവ് എം എം മണി. യുഡിഎഫിന് വോട്ട് ചെയ്‌ത ആളുകൾ വിഡ്ഢികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. ജനങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് ഇടത് മുന്നണിക്ക് പരാജയം സംഭവിച്ചത്. സംസ്ഥാനതലത്തിലുണ്ടായ തിരിച്ചടി ഇടുക്കിയിൽ പ്രതിഫലിച്ചുവെന്നും വോട്ട് കുറഞ്ഞുപോയത് വസ്‌തുതയാണെന്നും അദ്ദേഹം പറഞ്ഞു.

'ഞങ്ങൾ തോറ്റു എന്നത് ശരിയാണ്. അതിപ്പോ അല്ലെന്ന് പറഞ്ഞിട്ട് കാര്യമില്ലല്ലോ. പരാജയത്തിൽ തളരില്ല. മുണ്ടും മടക്കി കുത്തി വീണ്ടും ജനങ്ങൾക്കിടയിലേക്ക് ഇറങ്ങി പ്രവർത്തിക്കും. സിപിഎം എന്നത് തിരഞ്ഞെടുപ്പ് മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന പാർട്ടിയല്ല. നിരവധി പ്രവർത്തനങ്ങളിൽ ഒന്ന് മാത്രമാണ് തിരഞ്ഞെടുപ്പ്.

ഞങ്ങൾക്ക് ശക്തമായ തിരിച്ചടി തന്നെയാണ് വന്നത്. സംസ്ഥാന തലത്തിൽ വന്ന തിരിച്ചടിയാണ് ഇടുക്കി ജില്ലയിൽ ഉണ്ടായത്. അല്ലാതെ ഉടുമ്പഞ്ചോലയിൽ പ്രത്യേകമുണ്ടായ ഒന്നല്ല ഈ മാറ്റം. അവർക്ക് വോട്ട് ചെയ്‌ത ആളുകൾ വിഡ്ഢികളാ. കാരണം തിരഞ്ഞെടുപ്പിന് മുമ്പ് വോട്ട് പെട്ടിക്കകത്താക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി ചർച്ച തുടങ്ങിയ ഒരു പാർട്ടിയെ പറ്റി എന്ത് പറയാനാ. ഇനി അവന്മാർ എന്നാ ഉണ്ടാക്കാൻ പോകുന്നേന്ന് അറിയില്ല. നാറാൻ പോകുവാ നാടുമുഴുവൻ' - എം എം മണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: MM MANI, UDF, CPM, ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA