SignIn
Kerala Kaumudi Online
Tuesday, 26 May 2026 3.34 PM IST
 

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; സംസ്ഥാനത്ത് 77.97 ശതമാനം വിജയം

students

തിരുവനന്തപുരം: സംസ്ഥാനത്തെ ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ ഫലം ഉടൻ പ്രഖ്യാപിച്ചു. വൈകിട്ട് മൂന്ന് മണിക്ക് സെക്രട്ടേറിയറ്റിലെ പി ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീൻ ആണ് ഫലം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് 77.97 ശതമാനം വിജയം. കഴിഞ്ഞതവണ ഇത് 77.81 ആയിരുന്നു.

നാലര ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് ഇത്തവണ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്. 26,826 പേരാണ് വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷ എഴുതിയത്.

ഔദ്യോഗിക വെബ്‌സൈറ്റുകൾ, മൊബൈൽ ആപ്ലിക്കേഷനുകൾ എന്നിവ വഴി വിദ്യാർത്ഥികൾക്ക് ഫലം പരിശോധിക്കാം. കഴിഞ്ഞ വർഷം ഹയർസെക്കൻഡറിയിൽ 77.81 ശതമാനവും വിഎച്ച്‌എസ്‌ഇയിൽ 70.06 ശതമാനവുമായിരുന്നു വിജയം.

ഫലം അറിയാനുള്ള വെബ്‌സൈറ്റുകൾ:

Follow Kerala Kaumudi on Google News Add as a preferred source on Google
LIVE UPDATES
1 MINUTE AGO
May 26, 2026 03:33 PM

1200ൽ 1200ഉം നേടിയ വിദ്യാർത്ഥികളുടെ എണ്ണം 60. അതിൽ ആൺകുട്ടികൾ 10 പേരാണ്. പെൺകുട്ടികൾ 50. 

2 MINUTES AGO
May 26, 2026 03:32 PM

ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതിയ ജില്ല മലപ്പുറമാണ്. 68,410 വിദ്യാർത്ഥികൾ. 

3 MINUTES AGO
May 26, 2026 03:31 PM

100 ശതമാനം വിജയം കരസ്ഥമാക്കിയ സ്കൂളുടെ എണ്ണം 76. അതിൽ സർക്കാർ സ്കൂളുകൾ ഒമ്പത്. എയ്ഡഡ് സ്കൂളുകൾ 24. അൺ എയ്ഡഡ് സ്കൂളുകൾ 30. സ്പെഷ്യൽ സ്കൂളുകൾ 13. 

 

8 MINUTES AGO
May 26, 2026 03:26 PM

വിജയശതമാനം ഏറ്റവും കൂടിയ ജില്ല ഇടുക്കിയാണ്. 84.64 ശതമാനം. 

8 MINUTES AGO
May 26, 2026 03:26 PM

വിജയശതമാനം ഏറ്റവും കുറഞ്ഞ ജില്ല കാസർകോട്. 71.72 ശതമാനം.

9 MINUTES AGO
May 26, 2026 03:25 PM

വിജയശതമാനത്തിൽ പെൺകുട്ടികൾ മുന്നിലാണെന്ന കാര്യത്തിൽ ഏറെ സന്തോഷം തരുന്നുവെന്ന് മന്ത്രി എൻ ഷംസുദ്ദീൻ പറഞ്ഞു.

9 MINUTES AGO
May 26, 2026 03:25 PM

കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പെൺകുട്ടികളുടെ വിജയശതമാനം ഇത്തവണ കൂടി. 

12 MINUTES AGO
May 26, 2026 03:22 PM

പെൺകുട്ടികളുടെ വിജയശതമാനം ആൺകുട്ടികളെക്കാൾ വളരെ മുന്നിലാണ്. ഏകദേശം 20 ശതമാനത്തിന്റെ വ്യത്യാസമുണ്ട്.

15 MINUTES AGO
May 26, 2026 03:19 PM

ഉപരിപഠനത്തിന് യോഗ്യത നേടിയവർ -  2,​90,​398 പേർ. 

പെൺകുട്ടികളുടെ വിജയശതമാനം - 86.89 ശതമാനം.

ആൺകുട്ടികളുടെ വിജയശതമാനം - 68.41 ശതമാനം.

ഫുൾ എ പ്ലസ് നേടിയത്  -  30,​ 561 പേർ. 

1 HOUR AGO
May 26, 2026 02:30 PM

SAPHALAM 2026, iExaMS -kerala, നമ്മുടെ കേരളം എന്നീ മൊബൈൽ ആപ്പുകളിലൂടെയും ഫലം അറിയാം.

TAGS: PLUSTWO RESULT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ