SignIn
Kerala Kaumudi Online
Friday, 19 June 2026 5.03 AM IST

എം.വി. ഗോവിന്ദനെതിരായ കെ. സുധാകരന്റെ മാനനഷ്ടക്കേസ് തള്ളി

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൺ മാവുങ്കലുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ പേരിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ കോൺഗ്രസ് നേതാവ് കെ. സുധാകരൻ എം.പി നൽകിയ മാനനഷ്ടക്കേസ് കോടതി തള്ളി. ഗോവിന്ദനെതിരെ തെളിവു നൽകാൻ നിർദ്ദേശിച്ചിട്ടും സുധാകരൻ തുടർച്ചയായി ഹാജരായില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ജനപ്രതിനിധികൾക്കുവേണ്ടിയുള്ള കൊച്ചിയിലെ പ്രത്യേക കോടതി കേസ് അവസാനിപ്പിച്ചത്.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മോൻസൺ പീഡിപ്പിച്ചപ്പോൾ സുധാകരനും ആ വീട്ടിൽ ഉണ്ടായിരുന്നതായി ഗോവിന്ദൻ ആരോപിച്ചിരുന്നു. ഇതിനെതിരെ 2023 ജൂലായിലാണ് മാനനഷ്ടക്കേസ് ഫയൽ ചെയ്തത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: MV GOVINDAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA