
ന്യൂഡൽഹി: ജൂൺ 30ന് നടന്ന യു.ജി.സി നെറ്റ് പരീക്ഷയിലെ സോഷ്യോളജി ചോദ്യപേപ്പറും ചോർന്നെന്ന് ആരോപണമുയർന്നു. ഹിന്ദി പത്രമായ 'ദൈനിക് ഭാസ്‌കറാണ്' ഹരിയാന റോത്തക്കിലെ രണ്ട് വിദ്യാർത്ഥികളുടെ വെളിപ്പെടുത്തൽ പ്രസിദ്ധീകരിച്ചത്.
പരീക്ഷയ്‌ക്കു ദിവസങ്ങൾക്കു മുൻപ് പ്രചരിച്ച ചോദ്യപേപ്പറിൽ യഥാർത്ഥ ചോദ്യപേപ്പറിലെ അതേ ചോദ്യങ്ങളാണെന്നും വിദ്യാർത്ഥികൾ ചൂണ്ടിക്കാട്ടി. ഈ പത്ര റിപ്പോർട്ട് എക്‌സിൽ പങ്കുവച്ചു കൊണ്ട് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിശിത വിമർശനവുമായി രംഗത്തെത്തി.
. 100 പേജുള്ള പി.ഡി.എഫ് പ്രചരിച്ചു. ഇതിലെ 90ൽപ്പരം ചോദ്യങ്ങൾ സോഷ്യോളജി ചോദ്യപേപ്പറിൽ അതേപടി വന്നു. ബീഹാർ, ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ എന്നിവിടങ്ങളിൽ 2.25 ലക്ഷം രൂപ വരെ ഈടാക്കി വിൽപന നടന്നുവെന്നാണ് അറിയുന്നത്. സി.എസ്.ഐ.ആർ - നെറ്റ്, ഹരിയാന ടെറ്റ്, ഹരിയാനയിലെ അസിസ്റ്റന്റ് ഡിസ്ട്രിക്‌ട് അറ്രോർണി (എ.ഡി.എ) പരീക്ഷകളുടെ ചോദ്യപേപ്പറുകളും എത്തിച്ചുകൊടുക്കാമെന്ന് ചിലർ പരീക്ഷാർത്ഥികളോട് പറഞ്ഞു.
വിഷയത്തിൽ പരീക്ഷാ നടത്തിപ്പുക്കാരായ ദേശീയ ടെസ്റ്റിംഗ് ഏജൻസി (എൻ.ടി.എ) പരസ്യമായി പ്രതികരിച്ചിട്ടില്ല. ചോർച്ചയുണ്ടായിട്ടില്ലെന്നാണ് എൻ.ടി.എ വൃത്തങ്ങൾ നൽകുന്ന സൂചന. സോഷ്യോളജി ചോദ്യപേപ്പറിൽ ലോകപ്രശസ്‌ത സാമൂഹിക ശാസ്ത്രജ്ഞരുടെയും, വിദ്യാഭ്യാസ വിദഗ്ദ്ധരുടെയും പേരുകൾ പോലും തെറ്റിച്ചത് വിവാദമായിരുന്നു. അക്ഷരത്തെറ്റുകളും,വ്യാകരണ പിശകുകളുമുണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |