SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

പാത വികസനത്തിന് കേന്ദ്രത്തിന്റെ 2039 കോടി ,​ കടവൂർ- ചെങ്ങന്നൂർ നാലുവരി

national-highway

ന്യൂഡൽഹി: ദേശീയ പാത വികസനത്തിന് 2039 കോടി രൂപ കേന്ദ്രം അനുവദിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീർ അറിയിച്ചു. 1663 കോടി രൂപ കൊല്ലം-തേനി ദേശീയ പാതയിൽ കടവൂർ മുതൽ ചെങ്ങന്നൂർ ആഞ്ഞിലിമൂട് വരെ നാല് വരി പാത വികസനത്തിനാണ്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം.

കഴക്കൂട്ടം-ബാലരാമപുരം ഭാഗത്തെ ദേശീയ പാതയ്ക്ക് 66 കോടിയുണ്ട്.

വയനാട്ടിലെ പെരിക്കല്ലൂരിൽ നിന്നു കർണാടകയിലെ ബൈരക്കുപ്പയിലേക്ക് കബനി നദിക്ക് കുറുകെ പാലവും അപ്രോച്ച് റോഡും നിർമ്മിക്കാൻ 40കോടി .

കൊല്ലം-തിരുമംഗലം പാതക്ക് 98.40 കോടി. കോഴിക്കോട്-പാലക്കാട് ദേശീയ പാതയ്ക്ക് 172 കോടി .

വെല്ലിംഗ്ടൺ ഐലൻഡ്-കുണ്ടന്നൂർ ബൈപാസിനെ അരൂർ അങ്കമാലി ബൈപാസ്സുമായി ബന്ധിപ്പിക്കും.
പൊതു മരാമത്ത് സെക്രട്ടറി അദീല അബ്ദുള്ള,പൊതു മരാമത്ത് അഡീഷണൽ സെക്രട്ടറി വി.ആർ.വിനോദ്, ചീഫ് എൻജിനീയർ ഐസക് വർഗീസ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

ശബരിമലയിലും മൂന്നാറിലും

വയനാട്ടിലും റോപ് വേ

# ശബരിമല,മൂന്നാർ,വയനാട് എന്നിവിടങ്ങളിൽ റോപ് വേ നിർമ്മിക്കുന്നതിന് തത്വത്തിൽ അംഗീകാരം കിട്ടി. ശബരിമലയുടെ ഡി.പി.ആർ ഉടൻ തയ്യാറാക്കും.

# കോഴിക്കോട്-പാലക്കാട് ഗ്രീൻഫീൽഡ് പാതയുടെ നിർമ്മാണ പ്രവൃത്തികൾ ഉടൻ ആരംഭിക്കും.

# രാമനാട്ടുകര -കരിപ്പൂർ എയർപോർട്ട് വരെ എലിവേറ്റഡ് ഹൈവേ പദ്ധതിക്ക് കേന്ദ്രം നിർദേശം നൽകിയെന്നും മന്ത്രി അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA