
കോഴിക്കോട്: ശമ്പള പരിഷ്കരണം ആവശ്യപ്പെട്ട് സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നടത്തി വന്നിരുന്ന രാപകൽ സമരം ഒത്തുതീർപ്പായി. ബി.എം.എച്ച്, മെയ്ത്ര ആശുപത്രി മാനേജ്മെന്റുകൾ നഴ്സുമാരുടെ ആവശ്യം അംഗീകരിച്ചതായി യുനൈറ്റഡ് നഴ്സസ് അസോസിയേഷൻ ഭാരവാഹികൾ വ്യക്തമാക്കി. തുടർന്നാണ് മൂന്ന് ഘട്ടമായി നടത്തി വന്നിരുന്ന സമരം അവസാനിപ്പിച്ചത്. മെയ്ത്രയിൽ തുടക്ക ശമ്പളം 37,000 രൂപയും ബി.എം.എച്ചിൽ 36,500 രൂപയുമായാണ് അംഗീകരിച്ചത്. യുനൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സമരം വീണ്ടും ആരംഭിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |