SignIn
Kerala Kaumudi Online
Thursday, 09 July 2026 3.54 AM IST

ഈ സർക്കാർ വിഴിഞ്ഞത്ത്  തെറ്റ് ചെയ്തില്ല: മുഖ്യമന്ത്രി

port

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ഓഹരി കൈമാറ്റവുമായി ബന്ധപ്പെട്ട് ഈ സർക്കാർ യാതൊരു തെറ്റും ചെയ്തിട്ടില്ലെന്നും ഓഹരി കൈമാറ്റം നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി വി.ഡി.സതീശൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.കേരളത്തിന്റെ താല്പര്യം ബലികഴിച്ചുകൊണ്ടുള്ള ഒരു തീരുമാനവും എടുക്കില്ല.

അദാനി കമ്പനിയുടെ ഷെയറുകൾ എം.എസ്.സി കമ്പനിക്ക് കൈമാറുന്നതിനുള്ള മുൻകൂർ അനുമതി തേടിയുള്ള കത്ത് മന്ത്രിസഭായോഗം ചർച്ച ചെയ്തു.കൺസെഷൻ എഗ്രിമെന്റും കേരളത്തിന്റെ താല്പര്യങ്ങളും നിയമപരമായ കാര്യങ്ങളും പരിശോധിച്ച് നിർദ്ദേശങ്ങൾ നൽകാൻ ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിലുള്ള എംപവേർഡ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.എംപവേർഡ് കമ്മിറ്റിയുടെ റിപ്പോർട്ടും തീരുമാനവും മന്ത്രിസഭ വീണ്ടും പരിശോധിക്കും.

അതേസമയം, എം.എസ്.സി കമ്പനിയുമായി അദാനിഗ്രൂപ്പ് ഒരു വർഷമായി ഓഹരികൈമാറ്റം ചർച്ച ചെയ്യുകയാണെന്ന് ഇടതു സർക്കാരിന് അറിയാമായിരുന്നു. അന്നത്തെ സർക്കാരിന്റെ വലിയ നേട്ടമായാണ് ദേശാഭിമാനി റിപ്പോർട്ട് ചെയ്തത്. എം.എസ്.സിയുടെ വരവ് എൽ.ഡി.എഫ് സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ വിജയമായാണ് വിശേഷിപ്പിച്ചത്. അതിന് തെളിവായി

വിഴിഞ്ഞം കോൺക്ലേവിൽ എം.എസ്.സി കമ്പനിയിലെ പ്രമുഖർ പങ്കെടുത്തതും ചൂണ്ടിക്കാട്ടിയിരുന്നു. വിഴിഞ്ഞം വിഷയത്തിൽ ആരോപണമുന്നയിച്ചവർ ഇനി തലയിൽ മുണ്ടിട്ട് പോയാൽ മതിയെന്ന് മുഖ്യമന്ത്രി പരിഹസിച്ചു.

#ഐ.ടി.വകുപ്പ് പിണറായി

കൈവശം വച്ചതോ‌?

തുറമുഖ വകുപ്പ് താൻ കൈവശം വയ്ക്കുന്നതിനെ അദാനി ഡീൽ എന്ന് ആക്ഷേപിക്കുന്നവർ,

ഐ.ടി. വകുപ്പ് എന്തിന് പിണറായി കൈവശംവച്ചു എന്നതിന് മറുപടി പറയണം. ആരെയെങ്കിലും സഹായിക്കാനാണോ‌‌യെന്ന് വി.ഡി.സതീശൻ ചോദിച്ചു.

എല്ലാ വകുപ്പും മുഖ്യമന്ത്രി കൈയ്ക്കലാക്കിയെന്ന പിണറായിയുടെ വിമർശനം മുഖ്യമന്ത്രി തള്ളി.ഐ.ടി.അടക്കം 29 വകുപ്പുകളാണ് പിണറായി കൈവശം വച്ചിരുന്നത്.

മംഗലാപുരത്ത് പോകുമ്പോൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് അറിയില്ലായിരുന്നുവെന്നും പ്രതികരിച്ചു.പ്രതിപക്ഷ നേതാവ് ഇരിക്കുന്ന കസേരയ്ക്ക് യോജിക്കാത്ത കാര്യമാണ് പറഞ്ഞത്‌

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PORT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA