
തിരുവനന്തപുരം: പി.എസ്.സി നിയമന തട്ടിപ്പിൽ കുറ്റക്കാർ ഒരു കാരണവശാലും രക്ഷപ്പെടില്ലെന്നും അന്വേഷണ റിപ്പോർട്ട് ലഭിച്ചാലുടൻ ശക്തമായ നടപടിയുണ്ടാവുമെന്നും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണിത്. പി.എസ്.സിയുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെട്ടത് ഗുരുതരതെറ്റാണ്. തൊഴിലില്ലാത്ത ഉദ്യോഗാർത്ഥികൾ വിശ്വാസമർപ്പിച്ചത് പി.എസ്.സിയിലാണ്. കഴിഞ്ഞ സർക്കാർ പി.എസ്.സിയെ എങ്ങനെ ദുരുപയോഗപ്പെടുത്തി എന്നതിന്റെ ഉദാഹരണമാണിത്. ഐ.ജി അജിതാ ബീഗത്തിന്റെ നേതൃത്വത്തിൽ അന്വേഷണം എത്രയും വേഗം പൂർത്തിയാക്കും. എ.ഡി.ജി.പി എം.ആർ.അജിത്കുമാറിനെതിരായ 'രക്ഷാപ്രവർത്തന" കേസ് അട്ടിമറിയിലെ എസ്.ഐ.ടി റിപ്പോർട്ട് ഡി.ജി.പി ഇതുവരെ കൈമാറിയിട്ടില്ല. പരിശോധിച്ച ശേഷം ആഭ്യന്തര സെക്രട്ടറിക്ക് റിപ്പോർട്ട് കൈമാറേണ്ടത് ഡി.ജി.പിയുടെ ഉത്തരവാദിത്വമാണെന്നും ചെന്നിത്തല പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |