SignIn
Kerala Kaumudi Online
Saturday, 15 August 2026 3.38 AM IST

യു.പി.എസ്.ടി റാങ്ക് ഹോൾഡർമാർ സമരം നിറുത്തി

aa

തിരുവനന്തപുരം:യു.പി.എസ്.ടി റാങ്ക് ഹോൾഡേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തി വന്ന സമരം പിൻവലിച്ചു. വിദ്യാഭ്യാസ മന്ത്രി എൻ.ഷംസുദ്ദീനുമായി നടത്തിയ ചർച്ചയെ തുടർന്നാണ് 17 ദിവസമായി നടത്തിവന്ന സമരം പിൻവലിച്ചത്.

ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെ പി.എസ്.സി നിരന്തരം നോട്ടിഫിക്കേഷൻ വിളിക്കുന്നത്

നിറുത്തി വയ്ക്കണമെന്നും, കൂടുതൽ പേർക്ക് നിയമനം ലഭിക്കുന്നതിന് റാങ്ക് ലിസ്റ്റിന്റെ കാലാവധി നീട്ടണമെന്നുമുള്ള ആവശ്യങ്ങൾ അനുഭാവ പൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നൽകി.തസ്തിക നഷ്ടപ്പെടുന്ന സർക്കാർ സ്കൂളുകളിൽ അധ്യാപക -വിദ്യാർത്ഥി അനുപാതം കുറയ്ക്കുന്നത് സംബന്ധിച്ച് കൂടുതൽ പഠനം നടത്താൻ 45 ദിവസത്തെ സമയം ആവശ്യമുണ്ടെന്ന് സർക്കാർ അറിയിച്ചു.

മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലും, ഫിഷറീസ് സ്കൂളുകളിലും, യു.പി തലത്തിൽ അദ്ധ്യാപകരില്ലെന്ന് അസോസിയേഷൻ പ്രതിനിധികൾ മന്ത്രിയെ അറിയിച്ചു. ഈ

സ്കൂളുകളിൽ അതാത് ജില്ലകളിലെ നിലവിലെ യു.പി സ്കൂൾ റാങ്ക് ലിസ്റ്റിൽ നിന്നും നിയമനം നടത്തുന്നതിനുള്ള സാഹചര്യം പരിശോധിച്ച് നടപടി സ്വീകരിക്കാൻ പൊതു വിദ്യാഭ്യാസ ഡയറക്ടർക്ക് മന്ത്രി നിർദ്ദേശം നൽകി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA