SignIn
Kerala Kaumudi Online
Thursday, 20 August 2026 3.12 AM IST

 പി.എസ്.സിയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തരുത്

aa

തിരുവനന്തപുരം: പി.എസ്.സിക്കെതിരെ നിരന്തരം പ്രചരിക്കുന്ന തെറ്റായ വാർത്തകളും അതേത്തുടർന്നുള്ള പ്രതിഷേധ സമരങ്ങളും പി.എസ്.സിയുടെ ദൈനംദിന പ്രവർത്തനങ്ങൾ പോലും തടസ്സപ്പെടുത്തുന്ന സ്ഥിതിയിലാണെന്ന് പി.എസ്.സി എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറി ബി.ബിജു പ്രസ്താവനയിൽ പറഞ്ഞു.

കേരള പുരാവസ്തു വകുപ്പ് ഉൾപ്പെടെ ഒരു വകുപ്പിലേയ്ക്കും പി.എസ്.സി താൽക്കാലിക നിയമനങ്ങൾക്കുള്ള അഭിമുഖമോ പരീക്ഷയോ നടത്തുന്നില്ല. സംസ്ഥാന പുരാരേഖാ വകുപ്പിലെ (സ്റ്റേറ്റ് ആർക്കൈവ്സ്) അസിസ്റ്റന്റ് കൺസർവേഷൻ ഓഫീസറെന്ന സ്ഥിരം തസ്‌തികയ്ക്കായി ഇന്നലെ നടത്തിയ അഭിമുഖം സംസ്ഥാന പുരാവസ്‌തുവകുപ്പിലെ (ആർക്കിയോളജി) താൽകാലിക തസ്ത‌ികയിലേക്കുള്ള അഭിമുഖമാണെന്ന് തെറ്റിദ്ധരിപ്പിച്ച് അഭിമുഖം തടസ്സപ്പെടുത്താനും,പങ്കെടുത്ത ഉദ്യോഗാർത്ഥിയെ തടയാനും ഓൺലൈൻ പരീക്ഷാ കേന്ദ്രത്തിലേക്ക് അതിക്രമിച്ച് കടന്ന് പരീക്ഷാ നപടികൾ തടസ്സപ്പെടുത്താനും യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ ശ്രമം നടന്നത് അപലപനീയമാണ്..

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA