
6 വരെ അപേക്ഷിക്കാം
ആധാർ വിവരം നൽകി ലോഗിൻ ചെയ്യാം
ന്യൂഡൽഹി: സാങ്കേതിക തകരാറുകൾ പരിഹരിച്ച് 12-ാം ക്ളാസ് ഉത്തരക്കടലാസുകളുടെ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനുള്ള വെബ് പോർട്ടൽ പ്രവർത്തനക്ഷമമാക്കി സി.ബി.എസ്.ഇ. പുനർമൂല്യനിർണയത്തിന് https://www.cbse.gov.in/newsite_old/rchk.html പോർട്ടൽ വഴി ആധാർ കാർഡ് ഉപയോഗിച്ച് ശനിയാഴ്‌ച രാത്രി 12വരെ അപേക്ഷിക്കാം. ഉത്തരക്കടലാസുകളുടെ സ്‌കാൻ ചെയ്‌ത പകർപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമേ വെരിഫിക്കേഷനും പുനർമൂല്യനിർണയത്തിനും അപേക്ഷിക്കാനാകൂ. ആധാർ നമ്പർ ഇല്ലാത്തവർക്ക് രക്ഷിതാക്കളുടെ വിവരം ഉപയോഗിക്കാം.
ഇന്നലെ രാവിലെ ഏഴിന് സൈറ്റ് പ്രവർത്തനക്ഷമമായതിന് പിന്നാലെ 1100 പണമിടപാടുകൾ സുഗമമായി നടന്നതായി സി.ബി.എസ്.ഇ അറിയിച്ചു. സൈറ്റ് സുരക്ഷിതമാക്കാൻ കാൺപൂർ, മദ്രാസ് ഐ.ഐ.ടികളിലെ വിദഗ്‌ദ്ധരുടെ മേൽനോട്ടമുണ്ട്. ഉത്തരക്കടലാസ് പകർപ്പിന് അപേക്ഷിച്ച പോർട്ടലിൽ ആധാർ വിവരങ്ങൾ നൽകുന്നത് മാത്രമാണ് വ്യത്യാസം.ഒരു വിദ്യാർത്ഥിക്ക് ഒരു തവണ മാത്രമേ അപേക്ഷിക്കാനാകൂ.
വെരിഫിക്കേഷൻ
ലോഗിൻ ചെയ്‌ത ശേഷം ഇടതുവശത്ത് വെരിഫിക്കേഷൻ ഒഫ് ഇഷ്യൂസിൽ ക്ളിക്ക് ചെയ്ത് വിഷയം സെലക്‌ട് ചെയ്യുക.
പേജുകൾ, സപ്ലിമെന്ററി ഷീറ്റുകൾ, മാപ്പുകൾ/ഗ്രാഫുകൾ എന്നിവ നഷ്ടമാകൽ, മങ്ങിയ പേജുകൾ, ഉത്തരക്കടലാസ് മാറൽ, ഉത്തരക്കടലാസ് സെറ്റ് തെറ്റായി മൂല്യനിർണയം ചെയ്തത് എന്നിവയിൽ വേണ്ടത് സെലക്ട് ചെയ്യുക
അവസാന ഭാഗത്തെ 'ഫ്രീസ് ആൻഡ് പ്രൊസീഡ് ടു പേമെന്റ് " ബട്ടൺ ക്ളിക്ക് ചെയ്യുക. പിന്നീട് വിവരങ്ങൾ തിരുത്താനാകില്ല
ഒരു ഉത്തരക്കടലാസിന് നൂറ് രൂപയാണ് ഫീസ്
പുനർമൂല്യനിർണയം
ഇടതുഭാഗത്തെ റീ ഇവാലുവേഷൻ ഒഫ് മാർക്ക്‌സ് എന്ന ഭാഗം ക്ളിക്ക് ചെയ്ത് വിഷയം തിരഞ്ഞെടുക്കുക
ചോദ്യ നമ്പർ, പേജ് നമ്പർ, ലഭിച്ച മാർക്ക്, പുനർമൂല്യ നിർണയത്തിനുള്ള കാരണം എന്നിവ ചേർക്കുക
എല്ലാ വിഷയങ്ങളുടേതും ഒരു അപേക്ഷയിൽ തന്നെ സൂചിപ്പിക്കണം
ഒരു ചോദ്യത്തിന് 25 രൂപ വീതം അടയ്ക്കണം.യു.പി.ഐ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിംഗ് വഴിയാണ് പണമിടപാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |