SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

അയ്യങ്കാളി സാമൂഹിക പരിഷ്‌കർത്താവ് : മന്ത്രി കെ. എ. തുളസി

photo

തിരുവനന്തപുരം: മഹാത്മാ അയ്യങ്കാളിയുടെ ചരമവാർഷികദിനമായ ഇന്നലെ അയ്യങ്കാളിയുടെ സ്മൃതി മണ്ഡപത്തിലും പെരിങ്കാട്ടുവിള പ്ലാവത്തറ വീട്ടിലെ സംരക്ഷിത സ്മാരകത്തിലും മന്ത്രി കെ.എ. തുളസി പുഷ്പാർച്ചന നടത്തി. എം. വിൻസെന്റ് എം.എൽ.എ സന്നിഹിതനായിരുന്നു.

നന്ദാവനത്തെ പട്ടികജാതി വകുപ്പ് ഡയറക്ടറേറ്റിൽ സംഘടിപ്പിച്ച അനുസ്‌മരണ ചടങ്ങിൽ മന്ത്രി കെ.എ. തുളസി പങ്കെടുത്തു. പാർശ്വവത്കരിക്കപ്പെട്ട ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പോരാടിയ സാമൂഹിക പരിഷ്‌കർത്താവായിരുന്നു അയ്യങ്കാളിയെന്ന് മന്ത്രി പറഞ്ഞു. വില്ലുവണ്ടി സമരമുൾപ്പടെയുള്ള പോരാട്ടങ്ങളിലൂടെ സഞ്ചാര സ്വാതന്ത്ര്യമടക്കം നേടിയെടുത്ത അദ്ദേഹം അധഃസ്ഥിത വിഭാഗങ്ങളിലെ കുട്ടികൾക്ക് വിദ്യാഭ്യാസ അവകാശം ഉറപ്പാക്കാൻ സ്കൂളുകൾ സ്ഥാപിക്കുന്നതിനും നേതൃത്വം നൽകി. അയ്യങ്കാളിയുടെ സ്മരണ നിലനിറുത്തുന്ന ചരിത്ര സ്മാരകങ്ങളുടെ സംരക്ഷണത്തിന് മുൻഗണന നൽകുമെന്നും മന്ത്രി തുളസി പറഞ്ഞു. പട്ടികജാതി വകുപ്പ് ഡയറക്ടർ ഡി. ധർമ്മലശ്രീ, അഡിഷണൽ ഡയറക്ടർ സജീവൻ തുടങ്ങിയവർ പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA