SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

പനിബാധിതർ കൂടുന്നു; 19 പേർക്കു കൂടി ഷിഗെല്ല ഡങ്കിക്കൊപ്പം എലിപ്പനിയും

READ ENGLISH VERSION

തിരുവനന്തപുരം: ഷിഗെല്ലയ്ക്കൊപ്പം സംസ്ഥാനത്ത് ഡെങ്കിപ്പനി, എലിപ്പനി എന്നിവയും വ്യപകമാകുന്നു. ഇന്നലെ 19 ഷിഗെല്ല കേസുകൾ റിപ്പോർട്ട് ചെയ്തു. തിരുവനന്തപുരം -2, കൊല്ലം -1, എറണാകുളം- 1,തൃശൂർ- 3, മലപ്പുറം- 1, കോഴിക്കോട്- 9, കണ്ണൂർ -2 എന്നിവടങ്ങളിലാണ് ഷിഗെല്ല സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ജൂണിൽ മാത്രം 110 ഷിഗെല്ല റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ വിവിധയിനം പനികളുടെ വ്യാപനം എല്ലാ ജില്ലകളിലുമുണ്ട്. പനിബാധിച്ച് 13,849 പേരാണ് ഇന്നലെ ഒ.പിയിൽ ചികിത്സതേടിയത്. 68 പേർക്ക് ഡെങ്കി സ്ഥിരീകരിച്ചു. 297 പേർ ഡെങ്കി ലക്ഷണങ്ങളോടെ ചികിത്സയിലാണ്. ഡങ്കി ബാധിതർകൂടുതൽ തലസ്ഥാനജില്ലയിലാണ്. ഇവിടെ 24 പേർക്ക് രോഗം സ്ഥീകരിച്ചു. വിവിധ ജില്ലകളിലായി 16 പേർക്ക് എലിപ്പനിയും കണ്ടെത്തി.
വയറിളക്ക രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ സഹകരണത്തോടെ നടത്തുന്ന പ്രത്യേക ക്യാമ്പയിൻ ജൂലായ് 31 വരെ തുടരും. വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA