തിരുവനന്തപുരം: ഗവർണർ വിളിച്ച യോഗത്തിൽ കാലിക്കറ്റ്, കുസാറ്റ് വി.സിമാർ പങ്കെടുത്തു. കേരള വി.സി ഡോ. മോഹനൻ കുന്നുമ്മേൽ ഔദ്യോഗിക തിരക്കായതിനാൽ അസൗകര്യമറിയിച്ചു. യോഗത്തിൽ പങ്കെടുക്കാൻ കഴിഞ്ഞ 12ന് ഡോ. ബി.അശോകിനും ലോക്ഭവൻ സെക്രട്ടറി കത്ത് നൽകിയിരുന്നു. എന്നാൽ, ഉന്നതവിദ്യാഭ്യാസ വകുപ്പിൽ നിയമിതനായതിനാൽ അശോകിനെ ക്ഷണിക്കാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നില്ലെന്നാണ് സൂചന. ലോക്ഭവൻ സെക്രട്ടറി അബദ്ധത്തിൽ കത്തയയ്ക്കുകയായിരുന്നു. ഇക്കാര്യത്തിൽ സെക്രട്ടറിയോട് ഗവർണർ അതൃപ്തിയറിച്ചെന്നും വിവരമുണ്ട്. യോഗത്തിൽ അശോക് പങ്കെടുത്തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |