SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

സാമാജികരുടെ പരിശീലനം തുടർപ്രക്രിയയാക്കും: സ്പീക്കർ

തിരുവനന്തപുരം: നിയമസഭാ സാമാജികർക്ക് സഭാ നടപടികളിൽ നൽകുന്ന പരിശീലനം തുടർപ്രക്രിയയാക്കി മാറ്റുമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നിയമസഭാംഗങ്ങൾക്കുള്ള ഓറിയന്റേഷൻ പരിപാടിയുടെ സമാപന ദിനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ - നിയമസഭയടക്കമുള്ളവയിൽ വിദഗ്ദ്ധരെ ഉൾപ്പെടുത്തി ക്ലാസ് സംഘടിപ്പിക്കുമെന്നും സ്പീക്കർ പറഞ്ഞു. ഡെപ്യൂട്ടി സ്പീക്കർ ഷാനിമോൾ ഉസ്മാൻ, മന്ത്രിമാരായ സണ്ണി ജോസഫ്, സി.പി.ജോൺ, എൻ.ഷംസുദ്ദീൻ, രാജീവ് ചന്ദ്രശേഖർ എം.എൽ.എ, മുൻ മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, പി.രാജീവ്, കെ.കെ.ശൈലജ തുടങ്ങിയവർ രണ്ടാം ദിവസത്തെ വിവിധ സെഷനുകളിൽ സംസാരിച്ചു. നിയമസഭാ സെക്രട്ടറി ഇൻ ചാർജ് ഷാജി സി.ബേബി നന്ദി പറഞ്ഞു. ഓറിയന്റേഷൻ പരിപാടിയുടെ ആദ്യദിനം 120 എം.എൽ.എമാരും രണ്ടാംദിനം 99 പേരും പങ്കെടുത്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA