SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

അങ്കണവാടി ജീവനക്കാരിയെ പീഡിപ്പിച്ച് കൊന്നു ക്രൂരത  ഗവി വനത്തിൽ

kumar

പ​ത്ത​നം​തി​ട്ട​:​ ​വ​ന​പാ​ത​യി​ലൂ​ടെ​ ​ന​ട​ന്നു​പോ​യ​ ​ഗ​വി​യി​ലെ​ ​അ​ങ്ക​ണ​വാ​ടി​ ​ഹെ​ൽ​പ്പ​റെ​ ​വ​ലി​ച്ചി​ഴ​ച്ച് ​വ​ന​ത്തി​ലെ​ത്തി​ച്ച് ​പീ​ഡി​പ്പി​ച്ച് ​കൊ​ല​പ്പെ​ടു​ത്തി.​ ​ഗ​വി​ ​കെ.​എഫ്.​ഡി.​സി​ ​ല​യ​ത്തി​ൽ​ ​താ​മ​സി​ക്കു​ന്ന​ ഇരുപത്തി​യാറുകാരി​യാണ് ​ ​കൊ​ല്ല​പ്പെ​ട്ട​ത്.​ ​കോ​ന്നി​ ​കൊ​ക്കാ​ത്തോ​ട് ​സ്വ​ദേ​ശി​ ​കു​മാ​ർ​ ​(വി​നോ​ദ്-​ 43​)​ ​മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ​ ​പി​ടി​യി​ലാ​യി.​ ​പെ​ൺ​കു​ട്ടി​യെ​ ​ക​ല്ലു​കൊ​ണ്ട് ​അ​ടി​ച്ചു​കൊ​ന്ന​തി​ന് ​ജ​യി​ൽ​ശി​ക്ഷ​ ​അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​ ​കു​റ്റ​വാ​ളി​യാ​ണ്.
ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​ഒ​ൻ​പ​ത് ​മ​ണി​യോ​ടെ​യാ​ണ് ​സം​ഭ​വം.​ ​ഗ​വി​ ​-​ ​മീ​നാ​ർ​ ​റോ​ഡി​ലൂ​ടെ​ ​ഫോ​ണി​ൽ​ ​ബ​ന്ധു​വി​നോ​ട് ​സം​സാ​രി​ച്ചു​കൊ​ണ്ട് ​നാ​ല് ​കി​ലോ​മീ​റ്റ​ർ​ ​അ​ക​ലെ​യു​ള്ള​ ​അ​ങ്ക​ണ​വാ​ടി​യി​ലേ​ക്ക് ​ന​ട​ക്കു​ക​യാ​യി​രു​ന്നു​ ​യു​വ​തി.​ ​വി​ജ​ന​മാ​യ​ ​റോ​ഡാ​ണി​ത്.​ ​ഒ​ളി​ച്ചി​രു​ന്ന​ ​കു​മാ​ർ​ ​പി​ന്നാ​ലെ​ ​വ​ന്ന് ​ക​ട​ന്നു​പി​ടി​ക്കു​ക​യാ​യി​രു​ന്നു.​ ​ഫോ​ണി​ൽ​ ​യു​വ​തി​യു​ടെ​ ​നി​ല​വി​ളി​ ​കേ​ട്ട​ ​ബ​ന്ധു,​ ​വ​ന്യ​മൃ​ഗ​ങ്ങ​ൾ​ ​ആ​ക്ര​മി​ച്ച​താ​കു​മെ​ന്ന് ​ക​രു​തി​ ​സു​ഹൃ​ത്ത് ​മു​ഖേ​ന​ ​വ​ന​പാ​ല​ക​രെ​ ​അ​റി​യി​ച്ചു.​ ​പ​ച്ച​ക്കാ​നം​ ​ഫോ​റ​സ്റ്റ് ​സ്റ്റേ​ഷ​നി​ലെ​ ​വ​ന​പാ​ല​ക​ർ​ ​ന​ട​ത്തി​യ​ ​തെ​ര​ച്ചി​ലി​ൽ​ ​റോ​ഡി​ൽ​ ​നി​ന്ന് 50​ ​മീ​റ്റ​ർ​ ​ഉ​ള്ളി​ൽ​ ​മീ​നാ​ർ​ ​ഭാ​ഗ​ത്തെ​ ​അ​രു​വി​യി​ലാ​ണ് ​മൃ​ത​ദേ​ഹം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​വ​സ്ത്ര​ങ്ങ​ൾ​ ​വ​ലി​ച്ചൂ​രി​യ​ ​നി​ല​യി​ലാ​യി​രു​ന്നു.​ ​ത​ല​യ്ക്ക് ​പി​ന്നി​ൽ​ ​ആ​ഴ​ത്തി​ൽ​ ​ക്ഷ​ത​മേ​റ്റി​രു​ന്നു.​ ​വ​ന​വി​ഭ​വ​ങ്ങ​ൾ​ ​വി​ൽ​ക്കാ​ൻ​ ​വ​രു​ന്ന​യാൾയു​വ​തി​യെ​ ​ശ​ല്യം​ ​ചെ​യ്തി​ട്ടു​ണ്ടെ​ന്ന് ​സ്ഥ​ല​വാ​സി​ക​ൾ​ ​വെ​ളി​പ്പെ​ടു​ത്തി​യ​ത് ​തു​മ്പാ​യി.​ ​കെ.​എ​സ്.​ആ​ർ.​ടി.​സി​ ​ബ​സി​ൽ​ ​വ​ണ്ടി​പ്പെ​രി​യാ​റി​ലേ​ക്ക് ​പോ​വു​ക​യാ​യി​രു​ന്ന​ ​ഇ​യാ​ളെ​ ​വ​ള്ള​ക്ക​ട​വ് ​ഫോ​റ​സ്റ്റ് ​ചെ​ക്ക്‌​പോ​സ്റ്റി​ൽ​ ​വ​ച്ച് ​ഫോ​റ​സ്റ്റ് ​ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​ ​സ​ഹാ​യ​ത്തോ​ടെ​യാ​ണ് ​വ​ണ്ടി​പ്പെ​രി​യാ​ർ​ ​പൊ​ലീ​സ് ​പി​ടി​കൂ​ടി​യ​ത്.​ ​പി​ന്നീ​ട് മൂ​ഴി​യാ​ർ​ ​പൊ​ലീ​സി​ന് ​കൈ​മാ​റി. പ്ര​തി​യു​മാ​യി​ ​തെ​ളി​വെ​ടു​പ്പ് ​ന​ട​ത്തി.​ ​ഫോ​റ​ൻ​സി​ക്,​ ​ഡോ​ഗ് ​സ്ക്വാ​ഡ് ​വി​ഭാ​ഗ​ങ്ങ​ൾ​ ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി.​ ​മൃ​ത​ദേ​ഹം​ ​പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നാ​യി​ ​കോ​ട്ട​യം​ ​മെ​ഡി​ക്ക​ൽ​ ​കോ​ളേ​ജ് ​ആ​ശു​പ​ത്രി​യി​ലേ​ക്ക് ​മാ​റ്റി.​ ​
.

മർദ്ദിച്ച് തള്ളിയിട്ടപ്പോൾ

തല കല്ലിലിടിച്ചെന്ന് പ്രതി

പീരുമേട്: അംഗൻവാടി ഹെൽപ്പർ കൊല്ലപ്പെട്ടത് തല കല്ലിലിടിച്ചുണ്ടായ മുറിവിനെത്തുടർന്നെന്ന് പ്രതിയുടെ മൊഴി.മർദ്ദിച്ചശേഷം പിടിച്ചുതള്ളിയപ്പോഴാണ് അങ്ങനെ സംഭവിച്ചത്. താമസിയാതെ മരിക്കുകയും ചെയ്തു.


മൂഴിയാറിലെ മലമ്പണ്ടാര ആദിവാസി വിഭാഗത്തിൽപ്പെട്ട പ്രതി വനവിഭവങ്ങൾ വിൽപന നടത്തിയാണ് കഴിയുന്നത്. ഇന്നലെ ഗവിയിലെ കെ.എഫ്.ഡി.സി ഇക്കോഷോപ്പിൽ കുന്തിരിക്കവും മറ്റും വിൽക്കാൻ വന്നിരുന്നു.രണ്ടു ദിവസമായി പ്രദേശത്ത് ഷെഡ് കെട്ടി താമസിക്കുകയായിരുന്നു.

പിടിയിലാകുമ്പോൾ പതിമൂന്നു വയസുള്ള ബന്ധുവായ പെൺകുട്ടി ഒപ്പമുണ്ടായിരുന്നു. പെൺകുട്ടിയെ ബന്ധുക്കൾക്ക് കൈമാറി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: S
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA