
തിരുവനന്തപുരം: കരിമണൽ സംഭരണത്തിലെ പാരിസ്ഥിതിക പ്രശ്നങ്ങളടക്കം പഠിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും , കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങൾ മണലെടുക്കുന്നതിലെ ക്രമക്കേടുകളും പരിശോധിക്കുമെന്നും മുഖ്യമന്ത്രി വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു.
അഴിമതികളെക്കുറിച്ചുള്ള പരാതികളും പരിശോധിച്ച് അടിയന്തര നടപടിയെടുക്കും. സമിതിയുടെ റിപ്പോർട്ട് ലഭിച്ച ശേഷം മണൽ സംഭരണത്തിൽ തീരുമാനമെടുക്കും. കരിമണലിന്റെ റോയൽറ്റി ഇനത്തിൽ കെ.എം.എം.എൽ 8.70 കോടിയും ഐ.ആർ.ഇ 4.7 കോടിയും നൽകി.
കോടാനുകോടി അഴിമതിക്കുള്ള നിധിയായി കരിമണൽ മാറിയെന്നും സമ്പത്ത് കൊള്ളയടിക്കുകയാണെന്നും സബ്മിഷൻ ഉന്നയിച്ച ജി.സുധാകരൻ പറഞ്ഞു. കരിമണൽ . ഖനനം നിറുത്തണം. തോട്ടപ്പള്ളി അഴിമുഖത്ത് നിന്ന് മണൽ വാരി സംസ്ഥാനത്ത ഫാക്ടറിയിൽ സംസ്കരിച്ച് വിൽക്കണം. ക്രമക്കേടുകളെക്കുറിച്ച് അന്വേഷിക്കണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |