
തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പിനെ തുടർന്ന് എസ്എഫ്ഐയും കെഎസ്‌യു പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തിന് പിന്നാലെ നടന്ന പൊലീസ് നടപടിയിൽ പ്രതികരണവുമായി എസ്എഫ്ഐ മുൻ സംസ്ഥാന സെക്രട്ടറി പി.എം ആർഷോ. ജലം ചീറ്റുന്ന പീരങ്കിയല്ല, തീ തുപ്പുന്ന പീരങ്കിയുണ്ടേൽ കൊണ്ടുവരണമെന്നും ഞങ്ങൾ തെരുവിലുണ്ടാകും, നമുക്ക് കാണാമെന്നും ആർഷോ ഫേസ്ബുക്കിൽ കുറിച്ചു.
തിരുവനന്തപുരത്ത് നടന്ന എസ്എഫ്ഐ പ്രവർത്തകർക്കെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് മലപ്പുറത്ത് എസ്എഫ്ഐ പ്രവർത്തകർ പൊലീസിന്റെ ജല പീരങ്കി വാഹനത്തിന് മുകളിൽ കയറിയ ചിത്രം പങ്കുവച്ചാണ് ആർഷോയുടെ പ്രതികരണം. ഇന്നലെ പൊലീസും എസ്എഫ്ഐ പ്രവർത്തകരും തമ്മിൽ തിരുവനന്തപുരത്ത് ഏറ്റുമുട്ടിയിരുന്നു. പ്രവർത്തകരെ ക്രൂരമായി മർദിച്ചെന്ന് ആരോപിച്ച് എസ്എഫ്ഐ വിവിധ ജില്ലകളിൽ പ്രതിഷേധം നടത്തിയിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |