SignIn
Kerala Kaumudi Online
Friday, 19 June 2026 5.01 AM IST

ഇന്ധനവില പെട്ടെന്ന് കുറയ്ക്കാനാകില്ല: സുരേഷ് ഗോപി

a

തൃശൂർ: ക്രൂഡോയിൽ വില കുറഞ്ഞെങ്കിലും ഇന്ധനലഭ്യത സാധാരണ നിലയിലാകാൻ സമയമെടുക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി പറഞ്ഞു. തൃശൂരിൽ ബി.ജെ.പി സിറ്റി ജില്ലാക്കമ്മിറ്റി സംഘടിപ്പിച്ച നവഭാരത സദസിൽ പങ്കെടുത്തവരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. യുദ്ധമുണ്ടായപ്പോൾ മറ്റ് രാഷ്ട്രങ്ങളിലെല്ലാം ഭവിഷ്യത്ത് ഉണ്ടായി. ഇന്ത്യ മാത്രമാണ് പിടിച്ചുനിന്നത്. ഇന്ധനവില വർദ്ധനവ് മൂലം കേരളത്തിലെ ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് മനസിലാക്കുന്നു. 12 വർഷമായി മോദി സർക്കാർ രാജ്യത്ത് നടപ്പിലാക്കുന്ന പദ്ധതികൾ ഓരോ വീടുകളിലും എത്തിക്കുകയാണ് ലക്ഷ്യം. ഓരോ മന്ത്രിമാരും ഓരോ ജില്ലകളാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. താൻ ഇതിനകം നാലു ജില്ലകൾ പൂർത്തിയാക്കി. രണ്ട് ജില്ലകളിൽ കൂടി ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA