
ശിവഗിരി : സ്വാമി ശാശ്വതികാനന്ദയുടെ 24-ാമത് സമാധി ദിനാചരണത്തോടനുബന്ധിച്ച് ശിവഗിരി മഠത്തിൽ ശ്രീനാരായണധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടന്നു. സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. സ്വാമി സൂക്ഷ്മാനന്ദ,സ്വാമി ഋതംഭരാനന്ദ,തിരുവനന്തപുരം ജില്ല പഞ്ചായത്ത് പ്രസിഡന്റ് വി. പ്രിയദർശിനി,അഡ്വ.ടി.ശരത്ചന്ദ്രപ്രസാദ്, വർക്കല കഹാർ,വർക്കല നഗരസഭ ചെയർപേഴ്സൺ ഗീത ഹേമചന്ദ്രൻ,ഗുരുധർമ്മ പ്രചാരണസഭ സെക്രട്ടറി സ്വാമി അസംഗാനന്ദഗിരി,സ്വാമി കൃഷ്ണാനന്ദ, സ്വാമി സുകൃതാനന്ദ,സ്വാമി അവ്യയാനന്ദ,സ്വാമി സത്യാനന്ദ സരസ്വതി എന്നിവർ പങ്കെടുത്തു. ശിവഗിരി യുവജനവേദിയുടെ നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. സ്വാമി ശുഭാംഗാനന്ദ അദ്ധ്യതക്ഷത വഹിച്ചു. വിദ്യാർത്ഥികൾക്കുള്ള വിദ്യാനിധി ധനസഹായം സ്വാമി വിതരണം ചെയ്തു. ശിവഗിരി യുവജനവേദി ചെയർമാൻ സൂര്യപ്രകാശ് സ്വാഗതവും ജനറൽസെക്രട്ടറി അരുൺകുമാർ നന്ദിയും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |